കര്‍ണാടകയിലുള്ളവരെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തിക്കും; ബെംഗളൂരു -തിരുവനന്തപുരം റൂട്ടില്‍ പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിച്ച് റെയില്‍വേ

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ അഭ്യര്‍ത്ഥന പരിഗണിച്ച് ബെംഗളൂരുവില്‍നിന്ന് തിരുവന്തപുരത്തേക്ക് പ്രത്യേക തീവണ്ടിയനുവദിച്ച് ദക്ഷിണ-പശ്ചിമ റെയില്‍വേ. ബെംഗളൂരു എസ്.എം.വി.ടി. യില്‍നിന്നും കൊച്ചുവേളിക്ക് ഇന്ന് ഒരു സര്‍വീസാണ് പ്രഖ്യാപിച്ചത്. 2നാളെയും 25-നും ഇവയുടെ മടക്കയാത്രയുമുണ്ടാകും. എസ്.എം.വി.ടി.-കൊച്ചുവേളി എക്‌സ്പ്രസ് സ്‌പെഷ്യല്‍ (06501) രാത്രി 11.55-ന് പുറപ്പെടും.

രാത്രി 07.10-ന് കൊച്ചുവേളിയിലെത്തും. തിരിച്ച് കൊച്ചുവേളിയില്‍നിന്ന് രാത്രി 10-ന് പുറപ്പെടുന്ന കൊച്ചുവേളി-എസ്.എം.വി.ബി. എക്‌സ്പ്രസ് സ്പെഷ്യല്‍ (06502) പിറ്റേന്ന് വൈകീട്ട് 04.30-ന് ബെംഗളൂരുവിലെത്തും.

വൈറ്റ് ഫീല്‍ഡ്, ബംഗാര്‍പേട്ട്, കുപ്പം, ജോളാര്‍പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, ആലുവ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. ഒരു എ.സി. ടു ടയര്‍, 13 എ.സി. ത്രീ ടയര്‍, രണ്ട് ജനറല്‍ സെക്കന്‍ഡ് ക്ലാസ്, രണ്ട് സീറ്റിങ് കം ലഗേജ് റാക്ക് എന്നിങ്ങനെ 18 കോച്ചുകള്‍ തീവണ്ടിക്കുണ്ടാകും.