രാഹുല്‍ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും

ലോക്‌സഭയില്‍ നിന്നും അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും. 12 തുഗ്ലക് ലൈനിലെ വസതിയില്‍ നിന്ന് രാഹുല്‍ ഗാന്ധി സാധനങ്ങള്‍ ഇന്നലെയോടെ നീക്കി. അയോഗ്യത സാഹചര്യത്തില്‍ വസതി ഇന്നോടെ ഒഴിയണം എന്നാണ് ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം.

അമ്മയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ വസതിയായ 10 ജന്‍പഥിലേക്കാണ് മാറുക. വസതി ഒഴിയുന്ന സാഹചര്യത്തില്‍ പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്ന് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചേക്കും.

2004ല്‍ എംപി ആയ രാഹുല്‍ഗാന്ധി 2005 മുതല്‍ ഇതേ വസതിയിലാണ് താമസിക്കുന്നത്. വസതി ഒഴിയുമ്പോള്‍ കെ.സി വേണുഗോപാല്‍ അടക്കമുള്ളവര്‍ രാഹുലിന് ഒപ്പമുണ്ടാകും.

മാര്‍ച്ച് 23ന് സൂറത്ത് മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചതിന് പിന്നാലെ ഒരു മാസത്തിനകം വസതി ഒഴിയണമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചിരുന്നു.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...