കോണ്‍ഗ്രസ് വന്നാല്‍ നീതി ആയോഗ് മാറ്റി പഴയ ആസൂത്രണ കമ്മീഷനെ തിരികെ കൊണ്ടു വരുമെന്ന് രാഹുല്‍

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നീതി ആയോഗ് പിരിച്ചു വിട്ട് ആസൂത്രണ കമ്മീഷന്‍ തിരികെ കൊണ്ടു വരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നൂറോളം സാമ്പത്തിക വിദഗ്ദ്ധരായിരിക്കും കമ്മീഷനില്‍ അംഗമാകുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മോദിയുടെ നീതി ആയോഗിന് ലക്ഷ്യങ്ങളൊന്നും ഇല്ലെന്നും മോദിയെ മാര്‍ക്കറ്റ് ചെയ്യുന്നതിന് അപ്പുറം മറ്റൊന്നും ഈ പദ്ധതി കൊണ്ട് അര്‍ത്ഥമാക്കുന്നില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

Read more

1950-ലാണ്ആസൂത്രണ കമ്മീഷന്‍ കൊണ്ടു വന്നത്. പഞ്ചവത്സര പദ്ധതി ഉള്‍പ്പെട്ട രാജ്യത്തിന്റെ വളര്‍ച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ആവശ്യമായ സുപ്രധാനമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള ഉപദേശക സമിതിയായിരുന്നു ആസൂത്രണ കമ്മീഷന്‍. എന്നാല്‍ 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ആസൂത്രണ കമ്മീഷന്റെ പേര് നീതി ആയോഗ് എന്നാക്കി മാറ്റുകയായിരുന്നു. 2015 ജനുവരി ഒന്നിനാണ് നീതി ആയോഗ് നിലവില്‍ വന്നത്.