ഇന്ത്യയിൽ മൊബൈൽ ഫോണുകൾക്ക് ഇനി വില കൂടും

വിദേശനിർമ്മിത മൊബൈൽ ഫോണുകൾക്ക് ഇന്ത്യയിൽ ഇനിമുതൽ വില കൂടും. ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ വിദേശനിര്‍മ്മിത ഫോണുകളുടെ കസ്റ്റംസ് തീരുവ 15 ശതമാനത്തില്‍ നിന്നും 20 ശതമാനമാക്കി ഉയര്‍ത്തിയതിനെ തുടർന്നാണ് വിലവർധന ഉണ്ടാവുക.

ആപ്പിൾ, സാംസങ്, ബ്ലാക്ക്ബെറി അടക്കമുള്ള വിദേശ നിർമിത ഹാൻഡ് സെറ്റുകൾക്കാവും വില വർധിക്കുക. കസ്റ്റംസ് തീരുവ വർധിപ്പിച്ചതിനാൽ ആപ്പിൾ ഇന്ത്യയിൽ നടപ്പാക്കാനിരുന്ന വില ഇളവുകൾ പിൻവലിക്കാനും സാധ്യതയുണ്ട്. അതേസമയം ആദായനികുതി നിരക്കുകളിൽ മാറ്റമില്ല നിലവിൽ 2.5 ലക്ഷം രൂപ വരെ ആദായനികുതി ഒടുക്കേണ്ടതില്ല. 2.5 ലക്ഷം മുതല്‍ 5 ലക്ഷം വരെ 5% നികുതിയാണ് ഒടുക്കേണ്ടത്.