കുനാൽ കമ്രയുടെ ട്വീറ്റുകൾ നീക്കം ചെയ്തില്ല, ട്വിറ്ററിനെ ശകാരിച്ച് പാർലമെന്റ് സമിതി

ഈ മാസം ആദ്യം സുപ്രീംകോടതിയെ വിമർശിച്ചു കൊണ്ട് സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്ര ഇട്ട ട്വീറ്റുകൾ നീക്കം ചെയ്യാത്തതിന് ട്വിറ്ററിനെ പാർലമെന്റ് പാനൽ ചോദ്യം ചെയ്തു.

ബി.ജെ.പിയുടെ മീനാക്ഷി ലേഖിയുടെ നേതൃത്വത്തിലുള്ള വ്യക്തിഗത ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ സംയുക്ത സമിതിയാണ് ട്വിറ്ററിന്റെ പോളിസി ഹെഡ് മഹിമ കൗളിനെ ചോദ്യം ചെയ്തതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

പോസ്റ്റുകൾ സൂക്ഷിച്ചതിന് ട്വിറ്ററിനെ ചോദ്യം ചെയ്യുന്നതിൽ മീനാക്ഷി ലെഖിയും കോൺഗ്രസ് നേതാവ് വിവേക് തൻഖയും നേതൃത്വം നൽകി എന്നാണ് റിപ്പോർട്ട്.

Read more

ആത്മഹത്യാപ്രേരണ കുറ്റത്തിന് അറസ്റ്റിലായ ടിവി അവതാരകൻ അർണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയ ശേഷം സുപ്രീംകോടതിയെ വിമർശിച്ച് ട്വീറ്റ് ഇട്ട കുനാൽ കമ്ര കോടതിയലക്ഷ്യ കേസുകൾ നേരിടുന്നുണ്ട്. എട്ട് പേർ, കൂടുതലും അഭിഭാഷകർ, ആണ് കുനാൽ കമ്രക്കെതിരെ കേസ് നൽകിയത്.