ഇന്ത്യയുമായി യുദ്ധത്തിന് സാദ്ധ്യത, ഒപ്പം വംശീയ പ്രശ്‌നങ്ങളും; തിരഞ്ഞെടുപ്പ് നീട്ടണമെന്ന് പാകിസ്ഥാന്‍

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് നീട്ടിവെയ്ക്കണമെന്ന് ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിയില്‍ അഭ്യര്‍ത്ഥിച്ചു. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുമെന്ന് അഭ്യര്‍ത്ഥിച്ചത്.

രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത, വര്‍ദ്ധിച്ചു വരുന്ന ഭീകരവാദം എന്നിവയോടൊപ്പം ഇന്ത്യയുമായുള്ള യുദ്ധഭീഷണിയും തിരഞ്ഞെടുപ്പിന് തടസ്സമായി മന്ത്രാലയം പറയുന്നു. രാഷ്ട്രീയമായി നിര്‍ണായകമായ പഞ്ചാബ് പ്രവിശ്യയിലെ തിരഞ്ഞെടുപ്പ് രാജ്യത്തെ വംശീയ പ്രശ്നങ്ങള്‍, ജല തര്‍ക്കങ്ങള്‍ തുടങ്ങിയവ മുതലെടുക്കാന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ മാസം 10ന് പ്രഖ്യാപിച്ചിരുന്ന തിരഞ്ഞെടുപ്പ് മാറ്റിയ കമ്മിഷന്റെ ഉത്തരവ് സുപ്രീംകോടതി ബെഞ്ച് റദ്ദാക്കിയിരുന്നു. തുടര്‍ന്ന് മേയ് 14ന് തിരഞ്ഞെടുപ്പു നടത്തണമെന്നു നിര്‍ദേശിക്കുകയും ചെയ്തു.