ഒരു ലിറ്റര്‍ പെട്രാേളിന് ഒരു രൂപ; അംബേദ്കര്‍ ദിനത്തില്‍ ഇന്ധന വിലവര്‍ദ്ധനവില്‍ വേറിട്ട പ്രതിഷേധം നടത്തി വിദ്യാര്‍ത്ഥി സംഘടന

അംബേദ്കര്‍ ദിനത്തില്‍ ഒരു രൂപയ്ക്ക് പെട്രോള്‍ വിതരണം നടത്തി മഹാരാഷ്ട്രയിലെ വിദ്യാര്‍ത്ഥി സംഘടന. സോളാപൂര്‍ സിറ്റിയിലെ പമ്പിലാണ് ഡോ. അംബേദ്കര്‍ സ്റ്റുഡന്‍സ് ആന്റ് യൂത്ത് പാന്തേഴ്സ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ അബേദ്കര്‍ ദിനാഘോഷവും ഇന്ധന വിലവര്‍ദ്ധനവിനെതിരെയുള്ള പ്രതിഷേധവും നടന്നത്.

പമ്പില്‍ ആദ്യം എത്തിയ 500 പേര്‍ക്കാണ് ഒരു രൂപയ്ക്ക് പെട്രോള്‍ നല്‍കിയത്. ഒരാള്‍ക്ക് ഒരു ലിറ്റര്‍ മാത്രമേ നല്‍കൂവെന്ന് പ്രതിഷേധം നടത്തിയ സംഘടന തീരുമാനിച്ചിരുന്നു. വിവരം അറിഞ്ഞ നിരവധി ആളുകളാണ് പെട്രോള്‍ പമ്പിലേക്ക് എത്തിയത്. പൊലീസ് സ്ഥലത്തെത്തിയാണ് ആള്‍ക്കൂട്ടം നിയന്ത്രിച്ചത്.

Read more

രാജ്യത്തെ പെട്രോള്‍ വില 120ലേക്ക് അടുക്കുമ്പോളാണ് വേറിട്ടൊരു പ്രതിഷേധം. നിലിവലെ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അല്പം ആശ്വാസമെന്ന നിലയ്ക്കാണ് ഒരു രൂപയ്ക്ക് പെട്രോള്‍ വിതരണം ചെയ്തതെന്ന് സംഘടനയുടം സംസ്ഥാന നേതാവ് പ്രതികരിച്ചു. ഒമ്പത് ദിവസമായി പെട്രോള്‍, ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടരുകയാണ്. മാര്‍ച്ച് 22നും ഏപ്രില്‍ 6നും ഇടയില്‍ ലിറ്ററിന് 10 രൂപ വര്‍ധിച്ചിരുന്നു. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 105 രൂപയാണ് ഇന്നത്തെ വില ഡീസല്‍ വില 96 രൂപയുമാണ്.