ലോക്ക്​ഡൗൺ മൂലം ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നില്ല; രാജവെമ്പാലയെ ഭക്ഷണമാക്കി അരുണാചലിലെ യുവാക്കൾ

അരുണാചൽ പ്രദേശിൽ ലോക്ക്​ഡൗൺ മൂലം ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത കുറഞ്ഞതോടെ ഗ്രാമത്തിലെ യുവാക്കൾ കൂട്ടമായി വന്യജീവി വേട്ടയ്ക്കിറങ്ങുന്നതായി പരാതി. ഭക്ഷണമാക്കാൻ പിടികൂടിയ 12 അടി നീളമുള്ള രാജവെമ്പാലയുമൊത്ത്​ നിൽക്കുന്ന യുവാക്കളുടെ വീഡിയോ​ കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. വാഴയിലയിലിട്ട്​ പാമ്പിൻെറ ​തോലൂരി വൃത്തിയാക്കുന്നതും വേവിക്കാൻ പാകത്തിനുള്ള കഷ്ണങ്ങളാക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ പകർത്തിയിരുന്നു.

ലോക്ക്​ഡൗൺ മൂലം പണിക്ക്​ പോകാതായതോടെ വീട്ടിൽ സൂക്ഷിച്ചിരുന്ന അരിയും മറ്റ്​ ധാന്യങ്ങളും കഴിഞ്ഞുവെന്നും അതുകൊണ്ടാണ്​ വേട്ടയ്ക്കിറങ്ങിയത്​ എന്നുമാണ്​​ വീഡിയോയിലൂടെ ഇവർ വിശദീകരിച്ചിരുന്നത്​. പുറത്തു വന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞ യുവാക്കൾക്കെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്തു. എന്നാൽ ഇവർ ഒളിവിലാണ്​.

രാജവെമ്പാലയെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയായ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ അതിനെ കൊല്ലുന്നത് ജാമ്യം അനുവദിക്കാത്ത കുറ്റമാണ്. വംശനാശ ഭീഷണി നേരിടുന്ന ധാരാളം പാമ്പുകളുള്ള സ്ഥലമാണ്​ അരുണാചൽ പ്രദേശ്​.

Latest Stories

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ