ഖാർഗെയുമായി ശത്രുതയില്ല , ഭയക്കാതെ വോട്ട് ചെയ്യണം

എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെയോട് ശത്രുതയില്ലെന്ന് ശശി തരൂർ. മഹാരാഷ്ട്രയിൽ പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി23 യിൽ ഉള്ള നേതാക്കൾ ഒന്നും തനിക്ക് എതിരല്ല, എല്ലാവര്ക്കും കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താൻ മാത്രമാണ് ആഗ്രഹം. അടുത്ത തിരഞ്ഞെടുപ്പിൽ ബി,ജെ.പി യെ പരാജയപ്പെടുതുക മാത്രമാണ് എല്ലാ പ്രവർത്തകരുടെയും ലക്‌ഷ്യം. ഖാർഗെയുമായി ശത്രുതയില്ല , ഭയക്കാതെ വോട്ട് ചെയ്യണം എന്നും തരൂർ പ്രവർത്തരോട് ആവശ്യപ്പെട്ടു.

മുതിർന്ന നേതാക്കളിൽ പലരും കോൺഗ്രസിന്റെ തിരിച്ചുവരവാണ് ആഗ്രഹിക്കുന്നത്, അതിനിടയിൽ ശത്രുതക്ക് പ്രസക്തിയില്ല. തരൂരിന്റെ പ്രചാരണം മുംബൈയിൽ തുടരുകയാണ്. മുതിർന്ന നേതാക്കളിൽ ചിലർ മാത്രമാണ് തരൂരിനെ പിന്തുണക്കുന്നത്.

നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികക്കെതിരെ ശശി തരൂർ പരാതി നൽകിയിരുന്നു. തെരഞ്ഞെടുപ്പ് സമിതി മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് പിസിസികള്‍ ഒന്നടങ്കം മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക് പിന്നില്‍ അണി നിരക്കുന്നതില്‍ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് അപൂര്‍ണ്ണ വോട്ടര്‍പട്ടികക്കെതിരെ തരൂരിന്‍റെ പരാതി.