സ്ത്രീധനം വേണ്ട; 75 ലക്ഷം രൂപ പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ പണിയാന്‍ നല്‍കി വധു

സ്ത്രീധനത്തിനായി കരുതിയ തുക പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ നിര്‍മിക്കുന്നതിനായി നല്‍കി വധു. രാജസ്ഥാനിലാണ് സംഭവം. ബാര്‍മര്‍ സ്വദേശിയായ കിഷോര്‍ സിംഗ് കനോഡിന്റെ മകള്‍ അഞ്ജലി കന്‍വറാണ് തനിക്ക് സ്ത്രീധനം നല്‍കുന്നതിന് പകരം അതിനായി കരുതിവെച്ച പണം പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കണമെന്ന് പിതാവിനോട് ആവശ്യപ്പെട്ടത്.

നവംബര്‍ 21 നായിരുന്നു പ്രവീണ്‍ സിംഗ് എന്ന യുവാവുമായി അഞ്ജലിയുടെ വിവാഹം നടന്നത്. സ്ത്രീധനത്തിനായി നീക്കിവച്ച പണം പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായി നല്‍കണമെന്ന് വിവാഹത്തിന് മുന്‍പേ തന്നെ അഞ്ജലി പറഞ്ഞിരുന്നു. മകളുടെ ആഗ്രഹപ്രകാരം കിഷോര്‍ സിംഗ് കാനോദ് നിര്‍മ്മാണത്തിനായി 75 ലക്ഷം രൂപ സംഭാവന നല്‍കുകയും ചെയ്തു.

Read more

ഇതേ കുറിച്ചുള്ള ഒരുവാര്‍ത്താ ലേഖനം ബാര്‍മറിലെ റാവത്ത് ത്രിഭുവന്‍ സിംഗ് റാത്തോഡ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. പെണ്‍കുട്ടികളുടെ വിദ്യഭ്യാസത്തിന് പ്രോത്സാഹനമേകുന്ന ഇത്തരമൊരു പ്രവര്‍ത്തിയെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേര്‍ ഈ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.