മഥുരയിൽ മദ്യത്തി​നും ഇറച്ചിക്കും സമ്പൂർണ നിരോധനം; പകരം പാൽക്കച്ചവടത്തിന് ഇറങ്ങണമെന്ന് യോഗി

ഉത്തർപ്രദേശിലെ മഥുരയിൽ മദ്യത്തി​നും ഇറച്ചിക്കും സമ്പൂർണ നിരോധനം ഏർപ്പെടുത്തി യോഗി സർക്കാർ. ലക്​നോവിൽ കൃഷ്​ണോത്സവത്തിന് ഇടയിലാണ് പ്രഖ്യാപനം. അത്തരം ജോലികൾ ചെയ്തിരുന്നവർ പാൽക്കച്ചവടത്തിനിറങ്ങി മഥുരയുടെ പാരമ്പര്യം വീണ്ടെടുക്കണമെന്നും ആദിത്യനാഥ് ആഹ്വാനം ചെയ്തു.

കൃഷ്​ണനെ ഉപാസിച്ചാൽ കോവിഡ്​ വ്യാപനം കുറയുമെന്ന്​ അവകാശപ്പെട്ട യോഗി വൈറസ്​ ഇല്ലാതാക്കാൻ പ്രാർത്ഥന നടത്തുകയും ചെയ്തു. കൃഷ്​ണന്‍റെ ജന്മസ്ഥലമായി വിശ്വസിക്കുന്ന മഥുരയിലെ ബ്രിജ് ഭൂമി വികസിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തും. ഇതിനായി ഫണ്ടിന്‍റെ ക്ഷാമം ഉണ്ടാകില്ല. ആധുനിക സാ​ങ്കേതിക വിദ്യയെ സാംസ്​കാരിക ആദ്ധ്യാത്മിക പാരമ്പര്യവുമായി കൂട്ടിച്ചേർത്ത്​ മേഖലയുടെ വികസനം ഉറപ്പാക്കാനാണ്​ ലക്ഷ്യമിടുന്നതെന്നും ആദിത്യനാഥ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്​ പുതിയ ദിശ നൽകിയിരിക്കുകയാണ്. ഏറെ കാലമായി അവഗണിക്കപ്പെട്ട വിശ്വാസ സ്ഥലങ്ങൾ ഇപ്പോൾ പുനരുജ്ജീവിപ്പിക്കപ്പെടുന്നുണ്ടെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

Latest Stories

വേണാട് എക്‌സ്പ്രസ് ഇനി മുതല്‍ എറണാകുളം സൗത്ത് സ്റ്റേഷനില്‍ കയറില്ല; യാത്രക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിറവേറ്റി റെയില്‍വേ; സമയക്രമത്തില്‍ അടിമുടി മാറ്റം

പ്രശാന്തും ഞാനും വഴക്കിടാത്ത നാളുകളില്ല.. നമ്മളെ കുറിച്ച് ഗോസിപ്പ് വന്നുവെന്ന് ദിലീപ് പറയാറുണ്ട്, പക്ഷെ..: മോഹിനി

IPL 2024: ടി20 ലോകകപ്പിലേക്ക് അവനെ തിരഞ്ഞെടുത്തില്ലെങ്കില്‍ അത് അവനോട് ചെയ്യുന്ന കടുത്ത അനീതിയാകും: ഹര്‍ഭജന്‍ സിംഗ്

ഐപിഎല്‍ 2024: ഒന്‍പതില്‍ എട്ടിലും വിജയം, റോയല്‍സിന്റെ വിജയരഹസ്യം എന്ത്?; വെളിപ്പെടുത്തി സഞ്ജു

IPL 2024: സഞ്ജുവിന് ഇന്ന് വേണമെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നു, പക്ഷെ, ഹൃദയവിശാലതയുള്ള അദ്ദേഹം അത് ചെയ്തില്ല

IPL 2024: സഞ്ജുവില്‍നിന്ന് സാധാരണ കാണാറില്ലാത്ത പ്രതികരണം, ആ അലറിവിളിയില്‍ എല്ലാം ഉണ്ട്

യുവാക്കള്‍ തമ്മില്‍ അടിപിടി, കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

യുവാക്കളെ തെറ്റായി ബാധിക്കും, വിക്രം അക്രമം പ്രോത്സാഹിപ്പിക്കുന്നു; 'വീര ധീര ശൂര'നെതിരെ പരാതി, പോസ്റ്റര്‍ വിവാദത്തില്‍

ശ്രീനിയേട്ടന്റെ സംവിധാനത്തില്‍ നായികയായി, അത് നടക്കില്ല ഞാന്‍ വീട്ടില്‍ പോണു എന്ന് പറഞ്ഞ് ഒരൊറ്റ പോക്ക്.. എട്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും കാണുന്നത്: ഭാഗ്യലക്ഷ്മി

ചില സിനിമകള്‍ ചെയ്യാന്‍ ഭയമാണ്, പലതും ഉപേക്ഷിക്കേണ്ടി വന്നു, അച്ഛനും അമ്മയ്ക്കും അതൊന്നും ഇഷ്ടമല്ല: മൃണാള്‍ ഠാക്കൂര്‍