പാക്കിസ്ഥാനായി ചാരപ്രവൃത്തി; എട്ട് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയിഡ്; ഇലക്ട്രോണിക് ഉപകരണങ്ങളും സാമ്പത്തിക രേഖകളും പിടിച്ചെടുത്തു

പാക്കിസ്ഥാനായി ചാരപ്രവൃത്തി നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എട്ട് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയിഡ്. ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ പശ്ചിമബംഗാള്‍, ആസാം ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളിലാണ് പരിശോധന നടന്നത്.

Read more

പാക് ഇന്റലിജന്‍സുമായി ബന്ധമുള്ള ആളുകളെ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും സാമ്പത്തിക രേഖകളും അടക്കം റെയ്ഡ് നടന്ന വീടുകളില്‍ നിന്ന് എന്‍ഐഎ സംഘം പിടിച്ചെടുത്തു.