മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി; സർക്കാരിന് എതിരെ അവിശ്വാസം കൊണ്ടുവരാൻ ബി.ജെ.പി

മഹാരാഷ്ട്ര സർക്കാരിനെതിരെ അവിശ്വാസം കൊണ്ടുവരാൻ ബി.ജെ.പി തീരുമാനിച്ചതായി സൂചന. ഇന്നലെ മുതിർന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫ്ഡനാവിസിന്റെ വസതിയിൽ ചേർന്ന യോഗത്തിലാണ് അവിശ്വാസം കൊണ്ടുവരുന്ന കാര്യം ചർച്ചയായത്.

എന്നാൽ ഷിൻഡേ ക്യാമ്പ് ബി.ജെ.പിയെ പിന്തുണക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയമുണ്ട്. എം.എൻ.എസ് നേതാവ് രാജ്താക്കറെയുമായി ഷിൻഡേ സംസാരിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമായിട്ടുള്ളത്.

എന്നാൽ രാഷ്ട്രിയ പ്രതിസന്ധി നേരിടുന്ന മഹാരാഷ്ട്രയിൽ അവിശ്വാസം കൊണ്ടുവന്നാൽ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന പ്രതീക്ഷ ഇപ്പോഴും മഹാവികാസ് അഖാഡിക്കുണ്ട്.

അതിനിടെ ശിവസേനയിൽ പ്രശ്‌നങ്ങൾ ഉടലെടുത്ത സമയത്ത് തന്നെ ഉദ്ധവ് താക്കറെ രാജിക്ക് സന്നദ്ധത പ്രകടിപ്പിച്ച് രം​ഗത്തു വന്നിരുന്നു. ഷിൻഡേ ക്യാമ്പ് അനുനയത്തിന് തയാറാകാത്ത സാഹചര്യത്തിൽ സഭ വിളിച്ചു ചേർക്കണമെന്ന ആവശ്യം സർക്കാറും ഗവർണർക്ക് മുന്നിൽ വെച്ചേക്കും.