വോട്ടര്‍പ്പട്ടിക പുനഃപരിശോധന അംഗീകരിക്കില്ല; മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ വാര്‍ത്തകള്‍ വായിക്കാന്‍ തയാറാകണം; ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ തോല്‍ക്കുമെന്ന് എംഎ ബേബി

ബിഹാറിലെ വോട്ടര്‍പ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ് കമീഷന്‍ ഉപേക്ഷിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ബിഹാറില്‍ നിന്നുള്ള വാര്‍ത്തകള്‍ വായിക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ്‌കുമാര്‍ തയ്യാറാകണം. കമീഷന്‍ ആവശ്യപ്പെടുന്ന രേഖകള്‍ വലിയൊരു വിഭാഗംപേരുടെ പക്കലില്ല.

Read more

ഇവരെല്ലാം പട്ടികയില്‍നിന്ന് പുറത്താകും. പ്രതിപക്ഷ പാര്‍ടികള്‍ പുനഃപരിശോധനയെ എതിര്‍ക്കുകയാണ്. എതിര്‍പ്പ് എന്തുകൊണ്ടെന്നും വിശദീകരിച്ചിട്ടുണ്ട്. ഭരണകക്ഷിക്കായി ലക്ഷക്കണക്കിനാളുകളുടെ വോട്ടവകാശം ഇല്ലാതാക്കാനാണ് നീക്കം. എന്നാല്‍, ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ തോല്‍ക്കുമെന്നും ബേബി പറഞ്ഞു. .