എൽപിജി വാണിജ്യ സിലിണ്ടറിന് വില കുറയും

രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറിന് വില കുറയും. 39.50 രൂപയാണ് സിലിണ്ടറിന് കുറയുക. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിലുണ്ടായ ഇടിവാണ് കാരണം. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. അതേസമയം, ഗാർഹിക എൽപിജി സിലിണ്ടർ വിലയിൽ മാറ്റമില്ല.