ഹിന്ദി ഹൃദയഭൂമിയില്‍ ലീഡ് നിലനിര്‍ത്തി എന്‍.ഡി.എ

യുപി, മഹാരാഷ്ട്ര, രാജസ്ഥാന്‍, കര്‍ണാടക, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ എന്‍ഡിഎ മുന്നേറ്റം. എക്‌സിറ്റ് പോള്‍ ഫലം പുറത്തു വന്നപ്പോള്‍ എന്‍ഡിഎയ്ക്ക് ആയിരുന്നു മുന്‍തൂക്കം. പഞ്ചാബ്, ഛത്തിസ്ഗഡ്, ബിഹാര്‍, ഡല്‍ഹി, ഗുജറാത്ത് എന്നി സംസ്ഥാനങ്ങളിലും എന്‍ഡിഎ തന്നെയാണ് മുന്നില്‍. യുപിയില്‍ സ്മൃതി ഇറാനി മുന്നേറ്റം തുടരുകയാണ്. ആകെയുള്ള 492 സീറ്റുകളില്‍ 272 സീറ്റുകളിലും എന്‍ഡിഎ ലീഡു ചെയ്യുകയാണ്. ബംഗാളിലും ബിജെപി മുന്നേറ്റമെന്നാണ് ആദ്യ ഫല സൂചനകള്‍.