കര്‍ണാടക മന്ത്രിസഭ വിപുലീകരിച്ചു, ഇത്തവണ ഉപമുഖ്യമന്ത്രിമാരില്ല; യെദ്യൂരപ്പയുടെ മകന്‍ പുറത്ത്

കര്ണാടകയില് ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള സര്ക്കാര് മന്ത്രിസഭ വിപുലീകരിച്ചു. 29 മന്ത്രിമാരാണ് പുതിയ മന്ത്രിസഭയിലുള്ളത്. യെദ്യൂരപ്പ മന്ത്രിസഭയില് മൂന്ന് ഉപ മുഖ്യമന്ത്രിമാരുണ്ടായിരുന്നു. എന്നാല് ഇത്തവണ ഉപമുഖ്യമാര് വേണ്ടെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. കര്ണാടക മുന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മകനും സംസ്ഥാന ബിജെപി വൈസ് പ്രസിഡന്റുമായ ബി വൈ വിജയേന്ദ്ര പുതിയ മന്ത്രിമാരുടെ പട്ടികയിലില്ല.
മുന് ഉപമുഖ്യമന്ത്രി ഗോവിന്ദ് എം കര്ജോള്, മുന് പഞ്ചായത്ത് ഗ്രാമവികസന മന്ത്രി കെ എസ് ഈശ്വരപ്പ, വൊക്കലിംഗ വിഭാഗക്കാരനായ മുന് റവന്യു മന്ത്രി ആര് അശോക്, പട്ടികജാതി നേതാവ് മുന് ആരോഗ്യമന്ത്രി ശ്രീരാമുലു, വി സോമണ്ണ, ഉമേഷ് കട്ടി, എസ് അംഗാര, കെ സി മധുസ്വാമി, അരഗ ജ്ഞാനേന്ദ്ര, സി എന് അശ്വത് നാരായണ്, ബി സി പാട്ടീല്, ആനന്ദ് സിംഗ്, മുന്മന്ത്രി കോട്ട ശ്രീനിവാസ പൂജാരി, മുന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാന്, മുരുകേഷ് നിരാനി, ശിവറാം ഹെബ്ബാര്, എസ് ടി സോമശേഖര്, ബി സി പാട്ടീല്, കെ ഗോപാലയ്യ, ഭൈരതി ബസവരാജ്, കെ സി നാരായണ ഗൗഡ, ശിവരാമ ഹെബ്ബാര്, എംടിബി രാഗരാജ, ശശികല, വി സുനില്കുമാര്, ഹാലപ്പ ആചാരി, ശങ്കര് പാട്ടീല്, മുനിരത്‌ന തുടങ്ങി 29 എംഎംഎല്എമാരാണ് ഇന്ന് ഗവര്ണര് താവര്ചന്ദ് ഗെഹ്ലോട്ടിന് മുമ്പാകെ സത്യവാചകം ചൊല്ലി മന്ത്രിമാരായത്.
കോണ്ഗ്രസ് വിട്ട് ബിജെപി പാളയത്തിലെത്തിയ സോമ ശേഖരനെ സഹകരണ മന്ത്രിയാക്കിയത് ശ്രദ്ധേയമായി. കഴിഞ്ഞ ദിവസങ്ങളില് മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ദേശീയ നേതൃത്വവുമായി വിശദമായ ചര്ച്ചകള് നടത്തിയിരുന്നു. ഇന്ന് രാവിലെയാണ് അന്തിമ പട്ടികയ്ക്ക് രൂപം നല്കിയത്. ഈ പട്ടിക ഗവര്ണര്ക്ക് കൈമാറി. ഉച്ചയ്ക്ക് രണ്ട് മണിയോടെ സത്യാ പ്രതിജ്ഞാ ചടങ്ങുകള് നടന്നു. പുതിയ മന്ത്രിസഭയില് അനുഭവ സമ്പത്തും, പുതുമുഖങ്ങളെയും പരിഗണിച്ചിട്ടുണ്ട്. ഒബിസി വിഭാഗത്തില് നിന്ന് ഏഴ് പേരും, 3 എസ് സി വിഭാഗക്കാരും, ഒരു എസ് ടി വിഭാഗക്കാരനും, റെഡ്ഡി വിഭാഗത്തില് നിന്ന് ഒരാളും, ലിംഗായത്ത്, വൊക്കലിംഗ വിഭാഗത്തില് നിന്ന് യഥാക്രമം ഏഴും എട്ടും പേരാകും മന്ത്രിസഭയിലുണ്ട്.