ഹിമാചല്‍ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിക്കസേരക്കായി തമ്മിലടി തുടങ്ങി, ഭൂപേഷ് ബാഗലിനെ പ്രതിഭാ അനുകൂലികള്‍ തടഞ്ഞു.

ഹിമാചല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം കിട്ടിയതോടെ മുഖ്യമന്ത്രി സ്ഥാനത്തിനായി പാര്‍ട്ടിക്കുള്ളില്‍ തമ്മിലടി രൂക്ഷമായി. പി സി സി പ്രസിഡന്റും വിജയത്തിന്റെ മുഖ്യശില്‍പ്പികളിലൊരാളുമായ മുന്‍ മുഖ്യമന്ത്രി വിരഭദ്രസിംഗിന്റെ ഭാര്യ പ്രതിഭാ സിംഗ്, മുന്‍ അധ്യക്ഷന്‍ സുഖ് വീന്ദര്‍ സുഖു, മുന്‍ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മല്‍സരത്തിലെ പ്രധാനികള്‍

വീരഭദ്ര സിംഗിന്റെ പേരിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ജയിച്ചത്, അദ്ദേഹത്തിന്റ ചിത്രങ്ങളും പേരും ഹിമാചലില്‍ അങ്ങോളമിങ്ങോളം പ്രചരണത്തിനായി ഉപയോഗിച്ചു. അതു കൊണ്ട് വിജയത്തിന്റെ ക്രെഡിറ്റ് മറ്റാര്‍ക്കും നല്‍കാനാകില്ല. അത് കൊണ്ട് അദ്ദേഹത്തെയോ കുടുംബത്തെയോ ഉപേക്ഷിക്കാനാകില്ലന്നാണ് പ്രതിഭാ സിംഗ് പറയുന്നത്. മറ്റു രണ്ട് നേതാക്കളും തങ്ങളുടെ സീനിയോറിറ്റിയ്ില്‍ ആണ് പിടിച്ചു തൂങ്ങിയിരിക്കുന്നത്.

ഇതിനിടെ പ്രതിഭാ സിംഗിന്റെ അനുയായികള്‍ ഹൈക്കമാന്‍ഡ് പ്രതിധിയായെത്തിയ ചത്തീസ് ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ കാറു തടയുയുമുണ്ടായി. നിലവില്‍ ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായ പ്രതിഭയ്ക്കു വേണ്ടി പാര്‍ട്ടിക്കു മേല്‍ സമ്മര്‍ദം ചെലുത്തിത്തുടങ്ങിയിട്ടുണ്ട്. എം എല്‍ എ മാരാണ് നേതാവിനെ തിരഞ്ഞെടുക്കുന്നത്, അവര്‍ കൈക്കൊള്ളുന്ന തിരുമാനം ഹൈക്കമാന്‍ഡിന് കൈമാറുമെന്നും പ്രതിഭാ സിംഗ് പറഞ്ഞു.