'സർക്കാരിന് ഹിതകരമല്ലാതെ പ്രവർത്തിച്ചു, കേന്ദ്രസർക്കാർ ഇംപീച്ച്‌മെൻ്റിന് ഒരുങ്ങി'; മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ രാജിയിൽ പ്രതികരിച്ച് ആർഎസ്എസ് സൈദ്ധാന്തികൻ എസ് ഗുരുമൂർത്തി

രാജ്യത്തിൻറെ മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ രാജിയിൽ പ്രതികരിച്ച് ആർഎസ്എസ് സൈദ്ധാന്തികൻ എസ് ഗുരുമൂർത്തി. സർക്കാരിന് ഹിതകരമല്ലാതെ പ്രവർത്തിച്ചുവെന്നും കേന്ദ്രസർക്കാർ ഇംപീച്ച്‌മെൻ്റിന് ഒരുങ്ങിയെന്നും എസ് ഗുരുമൂർത്തി വെളിപ്പെടുത്തി. ഇതോടെയാണ് ജഗദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്നും രാജിവെച്ചതെന്നും എസ് ഗുരുമൂർത്തി പറഞ്ഞു. ഒരു അഭിമുഖത്തിലാണ് എസ് ഗുരുമൂർത്തി വെളിപ്പെടുത്തൽ നടത്തിയത്.