ഭീമ കൊറെഗാവ് കേസിൽ സുധ ഭരദ്വാജ്, അരുൺ ഫെറെയിറ, വെർനോൺ ഗോൺസാൽവ്സ് എന്നിവർക്ക് ജാമ്യം നിഷേധിച്ചു

ഭീമ കൊറേഗാവ് കേസിൽ സുധാ ഭരദ്വാജ്, അരുൺ ഫെറെയിറ, വെർനോൺ ഗോൺസാൽവസ് എന്നിവരുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി.

ജസ്റ്റിസ് എസ്‌വി കോട്‌വാൾ കോടതിയിൽ വിധി പ്രസ്താവിച്ചു. സീനിയർ അഡ്വക്കേറ്റ് മിഹിർ ദേശായി, ഡോ. യുഗ് മോഹിത് ചൗധരി, സുദീപ് പാസ്ബോള എന്നിവർ കക്ഷികൾക്ക് വേണ്ടി ഹാജരായി.

ജസ്റ്റിസ് കോട്‌വാൾ ഓഗസ്റ്റ് 26- ന് ജാമ്യാപേക്ഷ പരിഗണിക്കുകയും ഒക്ടോബർ 7- ന് വിധി പറയുന്നതിനായി നിശ്ചയിക്കുകയുമായിരുന്നു. സമർപ്പിച്ച ഹർജിയിൽ ഒരു മാസത്തിലേറെ കോടതി വാദം കേട്ടു, ജാമ്യാപേക്ഷയിൽ ഇത് അസാധാരണമാണ്.

Read more

2018 ജനുവരി ഒന്നിന് ഭീമ കൊറെഗാവിൽ ജാതിയുടെ പേരിൽ നടന്ന അക്രമസംഭവങ്ങൾക്ക് പിന്നിൽ പങ്ക് ഉണ്ടെന്ന് ആരോപിച്ച്‌ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിനും ഇന്ത്യൻ ശിക്ഷാനിയമത്തിലെ മറ്റ് വ്യവസ്ഥകളുടെയും അടിസ്ഥാനത്തിൽ പൂനെ പൊലീസ് മൂന്ന് പ്രതികൾക്കും എതിരെ കേസെടുക്കുകയായിരുന്നു.