'ഗോവ ഗോ മാതാവിന്റെയും യോഗയുടെയും നാട്, ആനന്ദത്തിന്‍റേത് മാത്രമല്ല'; മുഖ്യമന്ത്രി പ്രമോദ് സാവന്ത്

ഗോവ ഗോ മാതാവിന്റെയും യോഗയുടെയും നാടെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഒരു ഹിന്ദു സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കവെയാണ് പ്രമോദ് സാവന്തിന്റെ പരാമർശം.

വെറും ആനന്ദത്തിന്‍റേ നാട് മാത്രമല്ല ഗോവയെന്നും ഗോവ ഗോ മാതാവിന്റെയും യോഗയുടെയും നാടാണെന്നും പ്രമോദ് സാവന്ത് പറഞ്ഞു. ഗോവയുടെ സംസ്കാരവും വലിയ ക്ഷേത്രങ്ങളും കാണാനാണ് ആളുകൾ കൂടുതലായി ഇങ്ങോട്ടേക്ക് എത്തുന്നതെന്നും കടൽ കാണാനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുൻപ് ആളുകൾ ഇത് ആനന്ദത്തിന്റെ മാത്രം നാടെന്നാണ് കരുതിയത്. എന്നാൽ ഈ നാട് യോഗയുടെയും ഗോ മാതാവിന്റെയും നാടാണ്. ഈ നാട് പരശുരാമന്റെ നാട് കൂടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇവിടുത്തെ ക്ഷേത്രങ്ങളെല്ലാം തദ്ദേശീയരാണ് കൈകാര്യം ചെയ്യുന്നത് എന്നും സർക്കാരിന് ഒരു പങ്കുമില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

Read more