തുടക്കം മാത്രം, ഇന്ധനവില നാളെയും കൂട്ടും

രാജ്യത്ത് ഇന്ധനവില നാളെയും വര്‍ധിക്കും. ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയുമാണ് വര്‍ധിക്കുക. നവംബര്‍ നാലിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വീണ്ടും വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്.

അതേസമയം ഇന്ന് ഇന്ധനവില കൂടിയില്ല. ബുധനാഴ്ച പെട്രോള്‍ ലിറ്ററിന് 90 പൈസയും ഡിസല്‍ ലിറ്ററിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 108.11 രൂപയായി ഉയര്‍ന്നു. 95.17 രൂപയാണ് ഡീസല്‍ വില.

Read more

കൊച്ചിയില്‍ പെട്രോളിന് 106.08 രൂപയും ഡീസലിന് 93.24 രൂപയുമായി. കോഴിക്കോട് 106.35 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 93.45 രൂപയും. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് ഒരുലിറ്റര്‍ പെട്രോളിന് 1.78 രൂപയും ഡീസലിന് 1.69 രൂപയുമാണ് വര്‍ധിച്ചത്.