ഗുരുതര മലിനീകരണം; ഫോക്‌സ് വാഗന്‍ 500 കോടി പിഴയൊടുക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍

ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗന് ദേശീയ ഹരിത ട്രൈബ്യൂണല്‍ 500 കോടി രൂപ പിഴ ശിക്ഷ വിധിച്ചു. ഡീസല്‍ കാറുകളില്‍ കൃത്രിമ മാര്‍ഗങ്ങളിലൂടെ മലിനീകരണ തോത് കുറച്ച് കാണിച്ചതിനാണ് പിഴ. രണ്ട് മാസം കൊണ്ട് പിഴ അടച്ചു തീര്‍ക്കാനാണ് ട്രൈബ്യൂണലിന്റെ നിര്‍ദേശം.

ഗുരുതരമായ പരിസ്ഥിതി നാശമുണ്ടാക്കുന്നതാണ് ഫോക്‌സ് വാഗന്റെ നടപടിയെന്ന് ഹരിത ട്രൈബ്യൂണല്‍ ചൂണ്ടികാട്ടി. മലിനീകരണ നിയന്ത്രണ ബോര്‍ഡിലാണ് പണം കെട്ടിവെയ്‌ക്കേണ്ടത്. 100 കോടി രൂപ കെട്ടി വെയ്ക്കാന്‍ ജനുവരി 18ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു.