രാജസ്ഥാനില്‍ ട്രെയിന്‍ പാളം തെറ്റി; ആര്‍ക്കും പരിക്കില്ല

രാജസ്ഥാല്‍ ട്രെയിന്‍ പാളം തെറ്റി. ആര്‍ക്കും പരിക്കില്ല. അജ്മീറില്‍ സീല്‍ദ എക്‌സ്പ്രസിന്റെ നാലു കോച്ചുകളാണ് പാളം തെറ്റിയത്. അജ്മീര്‍ ജംഗ്ഷന്‍ റെയിലവേ സ്‌റ്റേഷനില്‍ നിന്നും യാര്‍ഡിലേക്ക് അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോകുന്നതിനിടെയായിരുന്നു കോച്ചുകള്‍ പാളം തെറ്റിയത്.

മറ്റ് ട്രെയിനുകളുടെ യാത്രയ്ക്ക് തടസമുണ്ടായിട്ടില്ലെന്നും പാളം തെറ്റിയ കോച്ചുകള്‍ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്നും റെയില്‍വേ വ്യക്തമാക്കി.