മോഷണസംഘത്തെ പിടികൂടാനെത്തിയ കേരള പൊലീസിന് നേരെ രാജസ്ഥാനിലെ അജ്മീറില്‍ വെടിവെയ്പ്പ്. കൊച്ചിയില്‍ നിന്നെത്തിയ പൊലീസ് സംഘത്തിന് നേരെയുണ്ടായ വെടിവെയ്പ്പില്‍ ആര്‍ക്കും പരിക്കില്ല. കേരള പൊലീസിനെ ആക്രമിച്ച മോഷണക്കേസ് പ്രതികളായ ഉത്തരാഖണ്ഡ് സ്വദേശി ഷെഹ്‌സാദി, സാജിദ്, എന്നിവര്‍ പിടിയിലായി.
കേരളത്തില്‍ നിന്ന് 45 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച പ്രതികളെ പിടികൂടാനാണ് കേരള പൊലീസ് അജ്‌മേറിലെത്തിയത്. അജ്മീര്‍ പൊലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുന്നതിനിടെയാണ് കേരള പൊലീസിനുനേരെ ആക്രമണം ഉണ്ടായത്. പ്രതികള്‍ പൊലീസിനുനേരെ മൂന്ന് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു.
Read more
രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കേരള പൊലീസ് പ്രതികളെ കീഴ്‌പ്പെടുത്തിയത്. പ്രതികളില്‍ നിന്ന് രണ്ട് തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു. നിരവധി കേസുകളില്‍ പ്രതികളാണ് ഇരുവരും.