സിവില്‍ ഡിഫന്‍സ് നിയമപ്രകാരം അടിയന്തര അധികാരങ്ങള്‍ പ്രയോഗിക്കാന്‍ സംസ്ഥാനങ്ങളോട് ആഭ്യന്തരമന്ത്രാലയം; ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി എംഎച്ച്എയുടെ കത്ത്‌

സിവിൽ ഡിഫൻസ് നിയമങ്ങൾക്ക് കീഴിലുള്ള അടിയന്തര അധികാരങ്ങൾ പ്രയോഗിക്കാൻ ആവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും അഡ്മിനിസ്ട്രേറ്റർമാർക്കും കത്തയച്ച് ആഭ്യന്തര മന്ത്രാലയം. ആവശ്യമായ മുൻകരുതൽ നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കാനാണ് നിർദേശം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തോടെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 1968 ലെ സിവില്‍ ഡിഫന്‍സ് നിയമങ്ങളിലെ സെക്ഷന്‍ 11 നടപ്പിലാക്കാന്‍ കഴിയും, മുന്‍കരുതല്‍ നടപടികള്‍ വേഗത്തിലും ഫലപ്രദമായും നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അതത് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍മാര്‍ക്ക് അടിയന്തരമായി സംഭരണത്തിനുള്ള അധികാരങ്ങള്‍ നല്‍കുന്നു. ഒരു പ്രതിസന്ധി ഘട്ടത്തിലോ അടിയന്തര സാഹചര്യത്തിലോ സാധനങ്ങൾ അല്ലെങ്കിൽ ഉപകരണങ്ങൾ പോലുള്ള ആവശ്യമായ വിഭവങ്ങൾ വേഗത്തിൽ നേടാൻ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശത്തെ അധികാരികളെ അനുവദിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. അവശ്യവസ്തുക്കളുടെ കരുതല്‍ ശേഖരം ഉറപ്പാക്കുകയാണ് ലക്ഷ്യം.

Latest Stories

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം