വോട്ട് പാഴാക്കരുത്, മത്സരം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍; കെജ്‌രിവാളിന് രാഹുലിന്റെ മറുപടി

ഗോവയില്‍ ബിജെപിയ്ക്ക് ബദല്‍ എഎപി എന്ന അരവിന്ദ് കെജ്‌രിവാളിന്റെ പരാമര്‍ശത്തിന് പരോക്ഷ മറുപടിയുമായി രാഹുല്‍ഗാന്ധി. കോണ്‍ഗ്രസിനും ബിജെപിക്കുമിടയിലാണ് മത്സരം നടക്കുന്നത്. മറ്റുള്ളവര്‍ക്ക് വോട്ട് ചെയ്ത് വോട്ട് പാഴാക്കരുത് എന്ന് ഗോവയിലെ ജനങ്ങളോട് രാഹുല്‍ ഗാന്ധി പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയയ്യുകയായരിുന്നു രാഹുല്‍ഗാന്ധി. ഗോവയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും. വോട്ടര്‍മാരുടെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ജനങ്ങളെ കോള്‍ക്കുന്ന ഒരു സര്‍ക്കാരിന് വേണ്ടി വോട്ട് ചെയ്യൂ എന്നാണ് തനിക്ക് പറയാനുള്ളത് എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Read more

പിന്നില്‍ നിന്ന് കുത്തിയവര്‍ക്കും ചതിക്കുന്നവര്‍ക്കും ഇത്തവണ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയിട്ടില്ല. പുതിയ ആളുകള്‍ക്കാണ് ടിക്കറ്റ് നല്‍കിയിരിക്കുന്നത് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഫെബ്രുവരി 14നാണ് ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.