പെണ്‍കുട്ടികളെ മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്നവര്‍ക്ക് വധശിക്ഷ; അന്താരാഷ്ട്ര വനിതാദിനത്തില്‍ നിയമഭേദഗതി പ്രഖ്യാപനവുമായി മോഹന്‍ യാദവ്

മധ്യപ്രദേശില്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്നവര്‍ക്ക് വധശിക്ഷ വ്യവസ്ഥചെയ്യുന്ന നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ്. നേരത്തെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വ്യവസ്ഥചെയ്യുന്ന നിയമഭേദഗതി മധ്യപ്രദേശ് സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്നവര്‍ക്കും വധശിക്ഷ ഉറപ്പാക്കുന്ന നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ പ്രസ്താവന. അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹന്‍ യാദവ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിലപാടാണ് സര്‍ക്കാരിനുള്ളത്. വിഷയത്തില്‍ വധശിക്ഷയ്ക്കുള്ള നിയമഭേദഗതി കൊണ്ടുവന്നിരുന്നു. ഇതോടൊപ്പം മധ്യപ്രദേശില്‍ മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്നവര്‍ക്ക് വധശിക്ഷ വ്യവസ്ഥചെയ്യുന്ന നിയമംകൂടി കൊണ്ടുവരുമെന്നും മോഹന്‍ യാദവ് പറഞ്ഞു.

Read more

നിയമാനുസൃതമല്ലാത്ത മതപരിവര്‍ത്തനത്തിന് പിന്നിലുള്ളവര വെറുതെവിടില്ല. അത്തരം അനാചാരങ്ങളെയും ദുഷ്‌കൃത്യങ്ങളെയും കര്‍ശനമായി നേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മോഹന്‍ യാദവ് കൂട്ടിച്ചേര്‍ത്തു.