സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും; എ​തി​ർ​ത്ത് കേ​ര​ളാ ഘ​ട​കം

സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും. ദേശീയ കൗൺസിൽ ആണ് ഔദ്യോഗിക തീരുമാനം എടുത്തത്. അതേ സമയം, ഡി രാജയെ കൗൺസിലിൽ ഉൾപ്പെടുത്തിയതിനെതിരെ കേരളം അടക്കമുള്ള ഘടകങ്ങൾ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി.

കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളാ​യ രാ​ജാ​ജി മാ​ത്യു തോ​മ​സ്, ആ​ര്‍.​ല​താ​ദേ​വി, വി.​എ​സ്.​സു​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് എ​തി​ർ​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ്രതിനിധികളുടെ ആവശ്യപ്രകാരം എതിർപ്പ് മിനിട്‌സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളം, തമിഴ്നാട്, ആന്ധ്ര, ദില്ലി ഘടകങ്ങൾ ആണ് എതിർപ്പ് അറിയിച്ചത്. പാർട്ടി കോൺഗ്രസിൻ്റെ ചരിത്രത്തിൽ ഇത് അസാധരണം എന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

75 വ​യ​സ് പ്രാ​യ​പ​രി​ധി ക​ട​ന്ന രാ​ജ​യ്ക്ക് ഇ​ള​വു ന​ല്‍​കി​യാ​ണ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി വീ​ണ്ടും തി​ര​ഞ്ഞെ​ടു​ത്ത​ത്. പ്രാ​യ​പ​രി​ധി മാ​ന​ദ​ണ്ഡം ക​ര്‍​ശ​ന​മാ​ക്കി​യ​തോ​ടെ കേ​ര​ള​ത്തി​ല്‍ ത​ന്നെ നി​ര​വ​ധി പേ​രാ​ണ് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​തെ​ന്ന് പ്ര​തി​നി​ധി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. മൂ​ന്ന​ര മ​ണി​ക്കൂ​ർ നീ​ണ്ട ച​ര്‍​ച്ച​യ്‌​ക്കൊ​ടു​വി​ലാ​ണ് രാ​ജ​യ്ക്ക് പ്രാ​യ​പ​രി​ധി​യി​ല്‍ ഇ​ള​വ് ന​ല്‍​കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്.

Read more

31 അംഗങ്ങളാണ് സിപിഐയുടെ പുതിയ ദേശീയ നിർവാഹക സമിതിയിൽ ഉള്ളത്. കെ പി രാജേന്ദ്രൻ നിർവാഹക സമിതിയിൽ തുടരും. 11 അംഗ ദേശീയ സെക്രട്ടറിയേറ്റ്, 31 അംഗ എക്സിക്യൂട്ടിവ്, 136 അംഗ കൗൺസിൽ എന്നിവ നിലവിൽ വന്നു.