ഹരിയാനയിൽ കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട്കേസിൽ ഉപേക്ഷിച്ച നിലയിൽ; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പാർട്ടി

ഹരിയാനയിൽ കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട്കേസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്‌ച റോഹ്‌തക് ജില്ലയിലെ സാംപ്ല ബസ് സ്റ്റാൻഡിന് സമീപത്തായി ഒരു നീല സ്യൂട്ട്കേസിലാണ് മൃതദേഹം കണ്ടെത്തിയത്. മരണപ്പെട്ട വ്യക്തി കോൺഗ്രസ് പ്രവർത്തകയായ ഹിമാനി നർവാളാ(22)ണ് എന്ന് തിരിച്ചറിഞ്ഞു.

ഹരിയാനയിലെ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന നർവാൾ കോൺഗ്രസ് റാലികളിലും സാമൂഹിക പരിപാടികളിലെയും നിറസാന്നിധ്യമായിരുന്നു. ഹിമാനി നർവാളിന്റെ മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മൃതദേഹത്തിന്റെ്റെ കഴുത്തിൽ മുറിവുകളുണ്ട്.

ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സ്യൂട്ട് കേസ് ആരാണ് ഉപേക്ഷിച്ചത് എന്ന് കണ്ടെത്തുന്നതിനായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് സാംപ്ല പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബിജേന്ദർ സിംഗ് പറഞ്ഞു.

Read more