ബുദ്ധസന്യാസിനിയുടെ വേഷത്തില്‍ ചാരപ്രവര്‍ത്തനം, ചൈനീസ് യുവതി ഡല്‍ഹിയില്‍ പിടിയില്‍

ഡല്‍ഹിയില്‍ ചൈനീസ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ ചാരപ്രവര്‍ത്തനം നടത്തി വരുകയായിരുന്നെന്നാണ് വിവരം. മതിയായ രേഖകളില്ലാതെ താമസിക്കുകയായിരുന്ന യുവതിയെ ഇന്നലെ മജു നാ കാട്ടിലയില്‍ നിന്നാണ് ഡല്‍ഹി് പൊലീസ് സെപ്ഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കലില്‍ നിന്നും നേപ്പാള്‍ സ്വദേശിയാണെന്ന വ്യാജ പാസ്‌പോര്‍ട്ടും പൊലീസ് കണ്ടെടുത്തു.

ബുദ്ധ സന്യാസിനിയുടെ വേഷത്തില്‍ ടിബറ്റന്‍ അഭയാര്‍ഥി സെറ്റില്‍മെന്റിലാണ് യുവതി കഴിഞ്ഞിരുന്നത്. തിരിച്ചറിയല്‍ രേഖകളില്‍ ഡോല്‍മ ലാമ എന്നും നേപ്പാള്‍ തലസ്ഥാനമായ കഠ്മണ്ഡുവിലെ വിലാസവുമാണു നല്‍കിയിരുന്നത്. എന്നാല്‍ അവരുടെ യഥാര്‍ഥ പേര് കയ് റുവോ എന്നാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിനോട് ഇവര്‍ സഹകരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു.

അതേസമയം, ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് തന്നെ കൊല്ലണമെന്ന് ഉദ്ദേശ്യമുണ്ടെന്ന് പൊലീസിനോട് ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞു. ഇംഗ്ലിഷ്, മാന്‍ഡരിന്‍, നേപ്പാളി ഭാഷകള്‍ ഇവര്‍ക്ക് അറിയാം.

Read more

ചോദ്യം ചെയ്യലിന് ശേഷം യുവതിയെ കോടതിയില്‍ ഹാജരാക്കി. ഇവരെ കോടതി 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.