പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവരുടെ പേരുകൾ കശ്മീർ നിയമസഭയിൽ ഉറക്കെ വായിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള

പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവരുടെ പേരുകൾ കശ്മീർ നിയമസഭയിൽ ഉറക്കെ വായിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ആക്രമണം ഇന്ത്യക്കാരെ ഒന്നിപ്പിച്ചുവെന്നും ഇനി ഭീകരാക്രമണത്തിൻ്റെ വേരറുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാരികളെ സഹായിച്ച തദ്ദേശീയർക്ക് അദ്ദേഹം നന്ദിയറിയിച്ചു. 26 വർഷത്തിനിടെ ആദ്യമായി ജനങ്ങൾ ഭീകരവാദത്തിനെതിരെ ഒന്നിച്ച് പ്രതിഷേധിച്ചു. കശ്മീർ സന്ദർശിക്കാൻ എത്തുന്നവരുടെ സുരക്ഷ തന്റെ സർക്കാരിന്റെ ഉത്തരവാദിത്വമാണ്. കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥന്റെ ഭാര്യ ഉൾപ്പെടെ ഉള്ളവർ തങ്ങൾ എന്ത് കുറ്റം ചെയ്തുവെന്നാണ് ചോദിക്കുന്നത്. അതിന് കൃത്യമായ മറുപടി എന്റെ കയ്യിലില്ല. സംസ്ഥാന പദവി ആവശ്യപ്പെടാൻ ഈ നിമിഷം താൻ ഉപയോഗിക്കില്ലെന്നും ഒമർ അബ്ദുള്ള കൂട്ടിച്ചേർത്തു.

ഇന്ത്യക്കാരെ ഭിന്നിപ്പിക്കാനാണ് പാകിസ്താന്റെ ശ്രമമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയും പ്രതികരിച്ചു. സുരക്ഷാ വീഴ്ചയെ കുറിച്ച് തർക്കിക്കേണ്ട സമയമല്ല, ശത്രുവിനെതിരെ പോരാടേണ്ട സമയമാണിതെന്നായിരുന്നു ഫാറൂഖ് അബ്ദുള്ള റിപ്പോർട്ടറിനോട് പ്രതികരിച്ചത്. എല്ലാ കേരളീയരും കാശ്മീരിലേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏപ്രില്‍ 22-നാണ് പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ ഭീകരാക്രമണമുണ്ടായത്. പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്ന് ഇറങ്ങിവന്ന ഭീകരര്‍ വിനോദസഞ്ചാരികളെ വെടിവെച്ചു കൊല്ലുകയായിരുന്നു. 26 പേരാണ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തിലുള്‍പ്പെട്ട ഓരോ ഭീകരനെയും കണ്ടെത്തി അവര്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറം വലിയ ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പറഞ്ഞിരുന്നു. പിന്നാലെ ഇന്ത്യയിൽ നിന്നും കനത്ത തിരിച്ചടിയാണ് പാകിസ്താൻ നേരിട്ടു കൊണ്ടിരിക്കുന്നത്.

Latest Stories

മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കല്‍; 'മെട്രോ ചിക്‌സ്' എന്ന പേരില്‍ ഇന്‍സ്റ്റ പേജ്, ഉടമയെ പൊക്കാന്‍ ബംഗലൂരു പൊലീസ്

'ഡിവോഴ്‌സ് നൽകാം, പക്ഷെ മാസം 40 ലക്ഷം രൂപ തരണം'; വിവാഹ മോചനത്തിൽ രവി മോഹനോട് ഭാര്യ ആർതി

'അന്ന് തരൂരിനെതിരെ വിമതനായി മത്സരിച്ചു, സംഘടനയിൽ യുവാക്കൾക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്ന് പറഞ്ഞ് രാജിവച്ചു'; യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ഇനി ബിജെപിയിൽ

കോഴിക്കോട് യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

'കൊലപാതകം ഒന്നും ചെയ്തിട്ടില്ലല്ലോ'; സിവില്‍ സര്‍വ്വീസ് പരീക്ഷ പാസാകാന്‍ വ്യാജരേഖ നിര്‍മിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു സുപ്രീം കോടതി

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീഷാഫലം പ്രസിദ്ധീകരിച്ചു, തുടര്‍പഠനത്തിന് അവസരം ലഭിക്കുമെന്ന് മന്ത്രി

അല്ലു അര്‍ജുന്‍ സൂപ്പര്‍ ഹീറോയാകും! പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു; ഹൈദരാബാദില്‍ എത്തി അറ്റ്‌ലി

അശോക സർവകലാശാലയിലെ പ്രൊഫസറുടെ അറസ്റ്റ്; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഒൻപത് വർഷങ്ങൾക്ക് ശേഷം സംസ്ഥാനത്ത് നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കുന്നു; ഐഎൽഡിഎം സമർപ്പിച്ച എസ്ഒപിക്ക് റവന്യു വകുപ്പിന്റെ അനുമതി

IPL 2025: ആരാണ് ഈ നുണകളൊക്കെ പറഞ്ഞുപരത്തുന്നത്, അപ്പോള്‍ റിഷഭ് പന്തിന് നല്‍കുന്ന കോടികള്‍ക്കൊന്നും വിലയില്ലേ, തുറന്നുപറഞ്ഞ് മുന്‍ താരം