ചന്ദ്രയാന്‍-2 ഭ്രമണ പഥത്തില്‍; ആദ്യ സിഗ്നലുകള്‍ ലഭിച്ചു തുടങ്ങി

ഇന്ത്യയുടെ പര്യവേക്ഷണ പേടകം ചാന്ദ്രയാന്‍-2 ഭ്രമണപഥത്തിലെത്തി. ആദ്യ സിഗ്നലുകള്‍ ലഭിച്ചു തുടങ്ങി. 17 ദിവസം കൊണ്ട് ചന്ദ്രയാന്‍ ഭൂമിയെ വലം വെക്കും. 48 ദിവസം സഞ്ചരിച്ചാണ് ചാന്ദ്രയാന്‍ ചന്ദ്രോപരിതലത്തിലെത്തുക.

തിങ്കളാഴ്ച 2.43നാണാ ചന്ദ്രയാന്‍ രണ്ടുമായി ജി.എസ്.എല്‍വി റോക്കറ്റ് കുതിച്ചുയര്‍ന്നത്. 20 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണ്‍ ഇന്നലെ വൈകീട്ട് 6.43 നാണ് തുടങ്ങിയത്. ചന്ദ്രനില്‍ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ചന്ദ്രയാന്‍ ഒന്ന് വിക്ഷേപിച്ച് കൃത്യം പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചന്ദ്രയാന്‍-2ന്റെ വിക്ഷേപണം. ആന്ധ്രപ്രദേശിലെ സതീഷ് ധവാന്‍ സ്‌പേഷ് സെന്ററിലെ രണ്ടാം ലോഞ്ച് പാഡില്‍ നിന്നാണ് ചന്ദ്രയാന്‍ രണ്ട് കുതിച്ചുയര്‍ന്നത്.

ചന്ദ്രന്റെ കറുത്തിരുണ്ട ദക്ഷണിധ്രുവത്തിലേക്കുള്ള മൂന്നു ലക്ഷത്തി എണ്‍പതിനായിരം കിലോമീറ്റര്‍ ദൂരം ഉപഗ്രഹങ്ങളെ വഹിച്ചത് ബാഹുബലിയെന്ന പേരിലറിയപെടുന്ന ഐ.എസ്.ആര്‍.ഒയുടെ സ്വന്തം ജി.എസ്.എല്‍.വി മാര്‍ക്ക് 3 റോക്കറ്റ്. നേരത്തെ അവസാന നിമിഷം സാങ്കേതിക തകാരാര്‍ കണ്ടെത്തി വിക്ഷേപണം മാറ്റിവെയ്‌ക്കേണ്ടിവന്നതിനാല്‍ അതീവജാഗ്രതയിലായിരുന്നു ഐഎസ്ആര്‍ഒ.