ഒരു തമിഴന്‍ ഒഡിഷയെ ഭരിക്കുന്നത് അംഗീകരിക്കാനാകുമോ; വീണ്ടും വംശീയ വിദ്വേഷം പ്രചരിപ്പിച്ച് അമിത്ഷാ

വംശീയ വിദ്വേഷം പ്രചരിപ്പിച്ച് കേന്ദ്ര മന്ത്രി അമിത്ഷാ. ഒരു തമിഴന്‍ ഒഡിഷയെ ഭരിക്കുന്നത് അംഗീകരിക്കാന്‍ കഴിയുമോയെന്ന് ചോദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. നവീന്‍ പട്‌നായിക്കിന്റെ പിന്നില്‍ നിന്ന് ഒരു തമിഴന്‍ ഒഡിഷയെ ഭരിക്കുന്നത് അംഗീകരിക്കാനാവില്ലെങ്കില്‍ ബിജെപിയെ വോട്ട് ചെയ്ത് അധികാരത്തിലെത്തിക്കണമെന്നും അമിത്ഷാ പറഞ്ഞു.

ഒഡിഷയുടെ കല, സംസ്‌കാരം, ഭാഷ എന്നിവ ബഹുമാനിക്കപ്പെടണോ, നവീന്‍ ബാബുവിന്റെ പിന്നില്‍ നിന്ന് ഒരു തമിഴ് ബാബു ഒഡിഷ ഭരിക്കുന്നത് അംഗീകരിക്കാനാകുമോ? തങ്ങള്‍ക്ക് 75 സീറ്റില്‍ കൂടുതല്‍ തന്നാല്‍ നിങ്ങള്‍ക്ക് ഒഡിയ സംസാരിക്കുന്ന ഒരു മുഖ്യമന്ത്രിയെ തരാമെന്നും അമിത്ഷാ പറഞ്ഞു.

Read more

ബിജെഡി നേതാവും നവീന്‍ പട്‌നായിക്കിന്റെ വിശ്വസ്തനുമായ വികെ പാണ്ഡ്യനെ ലക്ഷ്യമിട്ടായിരുന്നു അമിത്ഷായുടെ വിവാദ പ്രസ്താവന. ഒഡിഷയിലെ പുരിയില്‍ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ നാല് വാതിലുകളും തുറക്കണ്ടേ? രത്‌ന ഭണ്ഡാരത്തിന്റെ താക്കോല്‍ എവിടെയാണുള്ളതെന്നും അമിത്ഷാ ചോദിച്ചു.