വില്‍ക്കുന്നത് ഹലാല്‍ ഭക്ഷണമെന്ന് മക്‌ഡൊണാള്‍ഡ്; ബഹിഷ്‌കരിക്കാന്‍ സംഘപരിവാര്‍ ആഹ്വാനം

സൊമാറ്റോക്കു പിന്നാലെ അമേരിക്കന്‍ ഫാസ്റ്റ്ഫുഡ് കമ്പനിയായ മക്‌ഡൊണാള്‍ഡ്‌സിനും ബഹിഷ്‌കരണ ഭീഷണി. തങ്ങളുടെ എല്ലാ റസ്റ്റോറന്റുകളിലും ഹലാല്‍ ഭക്ഷണം വിതരണം ചെയ്യുന്നണ്ടെന്ന് മക്‌ഡൊണാള്‍ഡ്‌സ് ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെയാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ബഹിഷ്‌കരണ ആഹ്വാനം നിറയുന്നത്. തീവ്രഹിന്ദു സ്വഭാവമുള്ള സൈബര്‍ അണികളാണ് ഇതിനു പിന്നില്‍.

ബഹിഷ്‌കണ ആഹ്വാനവുമായി #BoycottMcDonalds എന്ന പേരില്‍ ട്വിറ്ററില്‍ ഹാഷ്ടാഗും ആരംഭിച്ചിച്ചിട്ടുണ്ട്. ഹിബ ഇല്‍യാസ് എന്നയാളുടെ അന്വേഷണത്തിന് മക്‌ഡൊണാള്‍ഡ് നല്‍കിയ മറുപടിയിലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

മക്‌ഡൊണാള്‍ഡിന് ഇന്ത്യയില്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്നായിരുന്നു ട്വിറ്റര്‍ ഉപയോക്താവിന്റെ ചോദ്യം. എല്ലാ റെസ്റ്ററന്‍ഡിനും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് കമ്പനി മറുപടി നല്‍കുകയും ചെയ്തു. ഇക്കാര്യം റസ്റ്ററന്‍ഡ് മാനേജര്‍മാരോട് ചോദിച്ച് മനസ്സിലാക്കാമെന്നും കമ്പനി വ്യക്തമാക്കി.

ഇതിന് പിന്നാലെ ഒരു കൂട്ടര്‍ മക്‌ഡൊണാള്‍ഡിനെതിരെ ബഹിഷ്‌കരണ ഹാഷ്ടാഗുകളുമായി പ്രത്യക്ഷപ്പെടുകയായിരുന്നു.

ഹലാല്‍ രീതിയില്‍ അറുത്ത ജീവികളുടെ മാംസം ഹിന്ദു, സിഖ് മതവിശ്വാസികള്‍ക്ക് വിളമ്പുന്നതിലുള്ള ശരിയല്ലെന്നാരോപിച്ചാണ് മക്‌ഡൊണാള്‍ഡ്‌സിനെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം. ജീവികളുടെ കഴുത്തിലെ ഞരമ്പും ശ്വാസനാളവും രക്തക്കുഴലുകളും മുറിയുന്ന വിധത്തിലുള്ള അറവു രീതിയാണ് ഹലാലിലേത്. ഒറ്റവെട്ടിന് കഴുത്ത് ഛേദിക്കുന്ന “ജട്ക” രീതിയിലുള്ള മാംസങ്ങളാണ് ഹിന്ദുക്കള്‍ക്ക് വേണ്ടതെന്നും മക്‌ഡൊണാള്‍ഡ് ഔട്ട്‌ലെറ്റുകളില്‍ ഈ രീതിയിലുള്ള ഭക്ഷണം ആവശ്യപ്പെടണമെന്നും ട്വീറ്റുകളില്‍ പറയുന്നു.

ജൂലൈയില്‍ സമാന സംഭവത്തില്‍ ഓണ്‍ലൈന്‍ ഭക്ഷണ ആപ്ലിക്കേഷനായ സൊമോട്ടോ ഒരു ട്വിറ്ററാറ്റിക്ക് മറുപടി നല്‍കിയത് വൈറലായിരുന്നു. ഭക്ഷണത്തിന് മതമില്ലെന്നായിരുന്നു സൊമോട്ടോയുടെ ട്വീറ്റ്.

https://twitter.com/TPrasadSpeaks/status/1164745263262707712

https://twitter.com/upasanatigress/status/1164735955682521089

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്