അമ്മ മുടി വെട്ടാന്‍ നിര്‍ബന്ധിച്ചതില്‍ മനംനൊന്ത് പതിനാറുകാരന് ജീവനൊടുക്കി. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുടി വെട്ടാന്‍ ആവശ്യപ്പെട്ടതില്‍ വിഷമിച്ച് ആത്മഹത്യ ചെയ്തത്.
ചെന്നൈയില്‍ സിനിമാ മേഖലയില്‍ ജോലി ചെയ്യുകയാണ് അമ്മ. പൊങ്കലിന്റെ അവധിക്ക് അമ്മയെ കാണാനത്തിയ കുട്ടിയെ മുടി വെട്ടാന്‍ നിര്‍ബന്ധിക്കുകയും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ അമ്മയാണ് മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
Read more
മകനുമായി അമ്മ ബാര്‍ബര്‍ ഷോപ്പില്‍ പോയിരുന്നെന്നും കുട്ടിയോട് മുടി വെട്ടാന്‍ നിര്‍ബന്ധിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നു.