ഗോവയിൽ 38 സീറ്റിൽ ബി.ജെ.പി മത്സരിക്കും; രണ്ടിടത്ത് സ്ഥാനാർത്ഥിയെ നിർത്തില്ല

ഗോവയിൽ 38 നിയമസഭ സീറ്റുകളിൽ ബിജെപി മത്സരിക്കും.ആകെ 40 സീറ്റാണുള്ളത്. രണ്ട് മണ്ഡലങ്ങളിൽ – ബെനൗലിം, നുവേം – പാർട്ടി ചിഹ്നത്തിൽ  സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് ഭാരവാഹികൾ അറിയിച്ചു.

പരമ്പരാഗതമായി, ബെനൗലിം, നുവെം മണ്ഡലങ്ങളിലെ ജനങ്ങൾ ബിജെപി ഇതര സ്ഥാനാർത്ഥികൾക്കാണ് വോട്ട് ചെയ്യുന്നത്. ഇവ രണ്ടും ക്രിസ്ത്യൻ ഭൂരിപക്ഷ സീറ്റുകളാണ്. നിലവിൽ, ബെനൗലിമിനെ പ്രതിനിധീകരിക്കുന്നത് ചർച്ചിൽ അലെമാവോ ആണ്, അദ്ദേഹം നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ട ശേഷം, കഴിഞ്ഞ മാസം മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിലേക്ക് (ടിഎംസി) മാറി.

അതേസമയം നുവെം മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് വിൽഫ്രഡ് ഡിസയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ചെങ്കിലും പിന്നീട് ഭരണകക്ഷിയായ ബിജെപിയിൽ ചേർന്നു.

പാർട്ടിയുടെ പാർലമെന്ററി ബോർഡ് ലിസ്റ്റ് അംഗീകരിച്ചാൽ ജനുവരി 16ന് ശേഷം സ്ഥാനാർത്ഥികളെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. സ്ഥാനാർഥികളുടെ പേരുകൾ തീരുമാനിക്കാൻ ബിജെപി കോർ കമ്മിറ്റി യോഗം ചേർന്നുവരികയാണ്.

Read more

ഫെബ്രുവരി 14 നാണ് ഗോവയിൽ ബിജെപി തിരഞ്ഞെടുപ്പ്. 23 എം.എൽ.എമാരാണ് ബിജെപിക്കുള്ളത്.