എയര്‍ ഇന്ത്യയെ സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

കടക്കെണിയില്‍ വഴിമുട്ടിയ എയര്‍ ഇന്ത്യയെ നാല് സ്വകാര്യകമ്പനികള്‍ക്ക് വില്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അതോടൊപ്പം ഈ വര്‍ഷം അവസാനത്തോടെ എയര്‍ ഇന്ത്യയെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിനെയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ അറിയിച്ചു. എയര്‍ ഇന്ത്യയിലെ ജീവനക്കാര്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിനല്‍കാനുള്ള നീക്കവും സര്‍ക്കാര്‍ നടത്തുന്നുണ്ട്.

50,000 കോടിയിലേറെ കടമുള്ള എയര്‍ ഇന്ത്യയില്‍ 29,000 ജീവനക്കാരാണുള്ളത്. സ്ഥാപനം സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിന് മന്ത്രിസഭ ബുധനാഴ്ച അനുമതി നല്‍കിയിരുന്നു. വിദേശ വിമാനക്കമ്പനികള്‍ക്ക് 49 ശതമാനം വരെ നിക്ഷേപം നടത്താനാണ് അനുമതി. നഷ്ടത്തിലുള്ള എയര്‍ ഇന്ത്യയുടെ ഓഹരി വില്‍ക്കാന്‍ കഴിഞ്ഞവര്‍ഷംതന്നെ മന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി അനുമതി നല്‍കിയിരുന്നു.

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി തൊഴിലാളിസംഘടനകള്‍ രംഗത്തുണ്ട്. എയര്‍ ഇന്ത്യയ്ക്ക് രാജ്യത്തിനകത്തും പുറത്തുമായി വന്‍ ആസ്തിയുണ്ടെന്നും അവ നിസ്സാരവിലയ്ക്ക് വിദേശ കമ്പനികള്‍ കൈക്കലാക്കുമെന്നും തൊഴിലാളി സംഘടന നേതാക്കള്‍ ആരോപിച്ചു.

Latest Stories

ചരിത്രനേട്ടവുമായി കൊച്ചി വാട്ടര്‍ മെട്രോ; ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍; 10 ടെര്‍മിനലുകളിലായി ആറു റൂട്ടിലേക്ക് സര്‍വീസുകള്‍

ഐപിഎല്‍ 2024: 'സ്പിന്നിനെതിരെ ഭൂലോക തോല്‍വി'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് കോഹ്‌ലി

'വര്‍ഗീയ ടീച്ചറമ്മ', ശശികല ടീച്ചറേതാ, ഷൈലജ ടീച്ചറേതായെന്ന് മനസിലാകുന്നില്ല; വടകരയിലെ ''കാഫിര്‍' പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ടി20 ലോകകപ്പ് 2024: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

IPL 2024: നിയന്ത്രണം വിട്ട് കോഹ്‌ലി, സീനിയര്‍ താരത്തെ സഹതാരങ്ങള്‍ക്ക് മുന്നിലിട്ട് അപമാനിച്ചു

IPL 2024: 'വിരാട് കോഹ്ലിയെക്കാള്‍ മികച്ചവന്‍': 22 കാരന്‍ ബാറ്ററെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം

കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും; സന്ദർശനത്തിന് ഭാര്യയ്ക്ക് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍