ഒരു ചെറുകഥക്ക് വേണ്ട സാമാന്യ യുക്തി എങ്കിലും വേണ്ടേ, വി. ടി ബൽറാമിനോട് കെ. ആർ മീര

എ.കെ.ജിക്കെതിരായ പരാമര്‍ശനത്തില്‍ വി.ടി ബല്‍റാം എം.എല്‍.എയെ വിമര്‍ശിച്ച് എഴുത്തുകാരി കെ.ആര്‍ മീര. വിമര്‍ശനമെന്നാല്‍ ഒരു ചെറുകഥയ്ക്കു വേണ്ട യുക്തിഭദ്രത പോലുമില്ലാത്ത കള്ളക്കഥയാകരുതെന്ന് അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വി.ടി. ബല്‍റാം എ.കെ.ജിയെ വിമര്‍ശിച്ചതില്‍, പൗരന്‍ എന്ന നിലയില്‍ തനിക്കു പരാതിയൊന്നുമില്ല. പക്ഷേ, വിമര്‍ശനമെന്നാല്‍ ഒരു ചെറുകഥയ്ക്കു വേണ്ട യുക്തിഭദ്രത പോലുമില്ലാത്ത കള്ളക്കഥയാകരുത് എന്നു നിര്‍ബന്ധമുണ്ടെന്നും കെ.ആര്‍ മീര പറയുന്നു. പിഡോഫീലിയയും കുട്ടിക്കാലത്ത് കണ്ടിട്ടുള്ള പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയായതിനുശേഷം വിവാഹം കഴിക്കുന്നതും തമ്മിലുള്ള വ്യത്യാസം എം.എല്‍.എയ്ക്ക് അറിയില്ലെങ്കില്‍ പത്മരാജന്‍ എഴുതിയ കാണാമറയത്ത് എന്ന മമ്മൂട്ടിച്ചിത്രം വേഗം കാണാനും അല്ലെങ്കില്‍ ഓം ശാന്തി ഓശാനയെക്കുറിച്ചു ജൂഡ് ആന്റണിയോടു ചോദിക്കാനും കെആര്‍ മീര തന്റെ കുറിപ്പില്‍ പറയുന്നു.

വി.ടി. ബല്‍റാം എ.കെ.ജിയെ അധിക്ഷേപിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വായിച്ച് എല്‍.ഡി.എഫിനു വോട്ട് ചെയ്ത ഒരു പൗരന്‍ എന്ന നിലയില്‍ എനിക്കു ക്ഷോഭമുണ്ടായെന്നും മീര പറയുന്നു. എ.കെ.ജിയെ അവഹേളിച്ച എം.എല്‍.എയെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെ ജീര്‍ണ്ണത തെളിയിക്കുന്നു എന്നാണ് അദ്ദേഹം എഴുതിയത്. ബാലപീഡനത്തെ ന്യായീകരിക്കാന്‍ എ.കെ.ജിയെ അധിക്ഷേപിച്ച എം.എല്‍.എയെ കോണ്‍ഗ്രസ് രക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെ ജീര്‍ണ്ണത തെളിയിക്കുന്നു ” എന്നാണ് അദ്ദേഹം എഴുതേണ്ടിയിരുന്നതെന്നും മീര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/K.R.MeeraVayanavedhi/posts/1673962845980909