കേരളത്തിലെ പ്രവര്‍ത്തകര്‍ക്കും പോസ്റ്റല്‍ വോട്ട് സൗകര്യം വിനിയോഗിക്കാം; അവശ്യ സര്‍വീസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസം ജോലിചെയ്യുന്ന പിആര്‍ഡി അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ വോട്ട് മുഖാന്തരം വോട്ടവകാശം വിനിയോഗിക്കാന്‍ ആകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍.

അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെടുന്നവര്‍ പോസ്റ്റല്‍ വോട്ട് ചെയ്യുന്ന രീതിയില്‍ തന്നെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാനാവുക. ഇത് സംബന്ധിച്ച് പിആര്‍ഡി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പോലീസ്, ഫയര്‍ഫോഴ്‌സ്, ജയില്‍, എക്‌സൈസ്, മില്‍മ, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി, ട്രഷറി, ഹെല്‍ത്ത് സര്‍വീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍ തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എന്നീ വിഭാഗങ്ങളെയാണ് സംസ്ഥാനത്ത് അവശ്യ സര്‍വീസായി ഉള്‍പ്പെടുത്തിയിട്ടുള്ളത്.