അമൃത എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം

ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. അമൃത എക്‌സ്പ്രസിലാണ് 24 കാരിയായ യുവതിക്ക് ലൈംഗികാതിക്രമം നേരിട്ടത്. കോഴിക്കോട് സ്വദേശി അഭിലാഷിനെയാണ് കോട്ടയം റെയില്‍വേ പൊലീസ് പിടികൂടിയത്.

ശനിയാഴ്ച മധുരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട അമൃത എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ വച്ച് പ്രതി യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവത്തെ തുടര്‍ന്ന് യുവതി കായംകുളം റെയില്‍വേ പൊലീസിനെയാണ് ആദ്യം വിവരമറിയിച്ചത്. തുടര്‍ന്ന് കേസ് കോട്ടയം റെയില്‍വേ പൊലീസിന് കൈമാറി. അന്വേഷണത്തിലാണ് പ്രതി അഭിലാഷിനെ പിടികൂടിയത്.