കൊച്ചിയില്‍ ചാക്കില്‍ പൊതിഞ്ഞ് സ്ത്രീയുടെ മൃതദേഹം; അരികിൽ കിടന്നുറങ്ങി വീട്ടുടമസ്ഥൻ

കൊച്ചി കോന്തുരുത്തിയിലെ വീട്ടുവളപ്പില്‍ സ്ത്രീയുടെ മൃതദേഹം. സംഭവത്തില്‍ വീട്ടുടമ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മാലിന്യം ശേഖരിക്കാനെത്തിയ ഹരിത കര്‍മ സേനാംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

തമിഴ്‌നാട് സ്വദേശിയായ സ്ത്രീയുടെതാണ് മൃതദേഹം എന്നാണ് സംശയം. കൊലപാതകമാണ് എന്നാണ് പൊലീസ് നിഗമനം. മരിച്ച സ്ത്രീയുടെ ഫോട്ടോ പൊലീസ് അയല്‍വാസികളെ കാണിച്ചുവെങ്കിലും ആരും തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ വീട്ടില്‍ എത്തിയപ്പോള്‍ ഗേറ്റ് തുറന്ന് കിടക്കുകയായിരുന്നു.

തലമുതല്‍ അരവരെയും പ്ലാസ്റ്റിക് കവറിട്ട് മൂടിയ നിലയിലും ശേഷം ഭാഗം നഗ്നമായ നിലയിലുമായിരുന്നു മൃതദേഹം കണ്ടെത്തിയതെന്നും ഹരിത കര്‍മ സേനാംഗം വെളിപ്പെടുത്തി. ചാക്ക് ചോദിച്ച് ജോര്‍ജ് പുലര്‍ച്ചെ അയല്‍വീടുകളില്‍ എത്തിയിരുന്നു. ഇയാള്‍ കടയില്‍ നിന്നും ചാക്ക് വാങ്ങിയതായാണ് വിവരം.

Read more

ജോര്‍ജ് മദ്യലഹരിയില്‍ ആയിരുന്നുവെന്നും അയല്‍വാസികള്‍ വെളിപ്പെടുത്തി. വീടിനുള്ളില്‍ നിന്ന് രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ബെഡ്‌റൂമിലും അടുക്കളയിലുമടക്കം മൃതദേഹം വലിച്ചിഴച്ചതിന്റെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പരസ്പര വിരുദ്ധമായ മൊഴികളാണ് ജോര്‍ജ് നല്‍കുന്നത്.