വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയിൽ

വിദേശത്തോ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പത്തനംതിട്ട സ്വദേശി കാർത്തിക പ്രദീപ് അറസ്റ്റിൽ. എറണാകുളം സെൻട്രൽ പൊലീസാണ് പ്രതിയെ പിടികൂടിയത്.

ടേക്ക്‌ ഓഫ്‌ ഓവർസീസ്‌ എഡ്യൂക്കേഷണൽ കൺസൾട്ടൻസി’ ഉടമയാണ് കാർത്തിക പ്രദീപ്‌. യു കെ അടക്കമുള്ള രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് ആൾക്കാരിൽ നിന്ന് പണം തട്ടിയത്.

Read more

ഇതിനെ കൂടാതെ ഇത്തരത്തിലുള്ള കേസിൽ കാർത്തികയ്ക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ പരാതികൾ ലഭിച്ചതായി പോലീസ് അറിയിച്ചു. ഇവർക്കെതിരെ 10 ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.