'2019ൽ എടുത്തു കൊണ്ട് പോയപ്പോൾ 42 കിലോ, തിരികെ കൊണ്ട് വന്നപ്പോൾ 4 കിലോയോളം കുറഞ്ഞു'; ശബരിമല സ്വർണ്ണപാളി കേസിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ശബരിമല സ്വർണ്ണപാളി കേസിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ശബരിമലയിൽ നിന്നും 2019ൽ എടുത്തു കൊണ്ട് പോയ 42 കിലോ സ്വർണപ്പാളി തിരികെ കൊണ്ട് വന്നപ്പോൾ 4 കിലോയോളം കുറഞ്ഞതിലാണ് അന്വേഷണം. ദേവസ്വം വിജിലന്‍സ് കേസ് അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നും കോടതി നിരീക്ഷിച്ചു.

അന്വേഷണത്തിൽ സഹകരിക്കാൻ ദേവസ്വം ബോർഡിനോട് കോടതി നിർദ്ദേശിച്ചു. ദ്വാര പാലക ശില്പങ്ങളുടെ രണ്ട് പീഠങ്ങളുടെയും സ്പെയർ സ്ട്രോങ്ങ് റൂമിൽ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം കേസില്‍ നിര്‍ണായക ചോദ്യങ്ങൾ ഹൈക്കോടതി ഉയർത്തി. സ്വർണ്ണപാളികളുടെ ഭാരത്തിൽ കോടതി സംശയങ്ങൾ ഉന്നയിച്ചു. നാല് കിലോ കുറഞ്ഞത് എങ്ങനെ എന്ന് കോടതി ചോദിച്ചു.

2019ൽ എടുത്തു കൊണ്ട് പോയപ്പോൾ 42 കിലോ ഉണ്ടായിരുന്നു, തിരികെ കൊണ്ട് വന്നപ്പോൾ ഭാരം കുറഞ്ഞതായി കാണുന്നു. മഹസർ രേഖകൾ കോടതി പരിശോധിച്ചു 2019ൽ ഒന്നേകാൽ മാസം അത് കൈവശം വെച്ചപ്പോൾ 4 കിലോ കുറവ് മെഹസറിൽ ഉണ്ട്. വിചിത്രമായ കാര്യമാണിതെന്ന് കോടതി നിരീക്ഷിച്ചു. സ്വർണപാളി തിരികെ സാന്നിധാനത്ത് എത്തിച്ചപ്പോൾ വീണ്ടും തൂക്കം പരിശോധിച്ചില്ല എന്നും കോടതി നിരീക്ഷിച്ചു. അത് എങ്ങനെ സംഭവിച്ചു എന്ന് കോടതി ചോദിച്ചു. പെട്രോൾ ആണെങ്കിൽ കുറവ് സംഭവിക്കാം എന്നും ഇത് സ്വർണം അല്ലെയെന്നും കോടതി ചോദിച്ചു.

Read more