നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കണ്ടത് മുസ്‌ലിം ലീഗിൻ്റെ വിജയമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തിരഞ്ഞെടുപ്പിൽ ഹിന്ദു മുസ്‌ലിം വികാരമുണ്ടായെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഹിന്ദുവോട്ടുകൾ എൽഡിഎഫിന് ലഭിച്ചെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
നിലമ്പൂരിൽ ഉയരുന്നത് ലീഗിൻ്റെ കൊടികളാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ‘സ്വരാജ് മികച്ച പ്രകടനം കാഴ്‌ചവച്ചു. അഭിമാനകരമായ വോട്ട് നേടാൻ സാധിച്ചു. പി.വി അൻവറിനും അഭിമാനകരമായ വോട്ട് നേടാൻ സാധിച്ചുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു
അതേസമയം ബിജെപിയുടെ വോട്ടുകൾ എവിടെ പോയി എന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു. അവർക്ക് 12,000 വോട്ടുകൾ ഉണ്ടായിരുന്നു. അത് കിട്ടില്ലെന്ന് ഞാൻ നേരത്തെ പറഞ്ഞതാണ്. കാരണം ഒരു മുസ്‌ലിം വികാരം ലീഗ് ഇളക്കിവിട്ടിരുന്നു. അതുകൊണ്ടുതന്നെ മറുഭാഗത്ത് ഒരു ഹിന്ദു വികാരവും ഉണ്ടായി എന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.