കേരളത്തിൽ നാല് ദിവസത്തെ സന്ദർശനത്തിനെത്തിയ രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ താഴ്ന്ന് പോയിട്ടില്ലെന്ന് കെ യു ജനീഷ്കുമാർ എംഎൽഎ. എൻഎസ്‌ജി അടക്കം പരിശോധിച്ച സ്ഥലമാണെന്നും ഒരു വീഴ്‌ചയും ഉണ്ടായിട്ടില്ലെന്നും കെ യു ജനീഷ് കുമാർ പറഞ്ഞു. പ്രസിഡൻറിൻറെ ഹെലികോപ്റ്റർ താഴ്‌ന്നുപോയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും കെ യു ജനീഷ് കുമാർ പറഞ്ഞു.
സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്നും പൈലറ്റിൻ്റെ ആവശ്യപ്രകാരമാണ് എച്ചിലേക്ക് തള്ളി നീക്കിയതെന്നും എംഎൽഎ പറഞ്ഞു. രാഷ്ട്രപതിയുടെ സുരക്ഷാ വിഭാഗമാണ് എല്ലാ കാര്യങ്ങളും നിർദ്ദേശിക്കുന്നത്. കോൺക്രീറ്റ് താഴ്ന്ന് പോയാൽ എന്താ പ്രശനം എന്നും ജനീഷ് കുമാർ എംഎൽഎ ചോദ്യമുന്നയിച്ചു. മുകളിലോട്ട് ഉയർന്ന് അല്ലേ ഹെലികോപ്റ്റർ പോകുന്നത് എന്നും ജനീഷ് കുമാർ പറഞ്ഞു.
വാർത്ത സംസ്ഥഥാനത്തിന് നാണക്കേടെന്നും ജനീഷ് പറഞ്ഞു. അതേസമയം ഇന്നലെ വൈകിട്ടാണ് പത്തനംതിട്ട പ്രമാടം ഇൻഡോർ സ്‌റ്റേഡിയത്തിൽ രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഇറക്കാൻ തീരുമാനിച്ചത്. രാത്രി പണി തുടങ്ങി രാവിലെയോടെയാണ് മൂന്ന് ഹെലികോപ്റ്റർ ഇറക്കാനുള്ള സ്‌ഥലം കോൺക്രീറ്റ് ചെയ്തത്. രാഷ്ട്രപതി വന്നിറങ്ങിയതിന് പിന്നാലെ ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ പുതയുകയായിരുന്നു.
രാഷ്ട്രപതി ഇറങ്ങി വാഹനത്തിൽ പമ്പയിലേക്ക് പോയതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്‌ഥരും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്റ്റർ തള്ളിനീക്കി. കോൺക്രീറ്റ് ഉറച്ചു പോകുന്ന സാഹചര്യം കണക്കിലെടുത്തായിരുന്നു തള്ളി മാറ്റിയത്. അതേസമയം രാഷ്‌ട്രപതി ദ്രൗപതി മുർമു ശബരിമലയിലെത്തി തൊഴുതു. പ്രത്യേക വാഹനത്തിലാണ് രാഷ്‌ട്രപതി മലകയറിയത്.
ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് രാഷ്ട്രപതി അയ്യപ്പ ദർശനം പൂർത്തിയാക്കിയത്. പമ്പയിലെത്തി പമ്പാസ്നാനത്തിന് ശേഷം കെച്ചുനിറച്ചത് പിന്നാലെ 11.30 ഓടെയാണ് സന്നിധാനത്തേക്കുള്ള യാത്ര തിരിച്ചത്. കനത്ത സുരക്ഷയില്‍ പ്രത്യേക വാഹനത്തിലാണ് മല കയറിയത്.







