വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ യുഡിഎഫ് മുന്നിൽ

സംസ്ഥാനത്ത് വോട്ടെണ്ണൽ തുടങ്ങി. ആദ്യ മണിക്കൂറിൽ തന്നെ ഫല സൂചന ലഭിക്കും. ഉച്ചയോടെ പൂര്‍ണ ചിത്രം തെളിയും. ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ യുഡിഎഫ് മുന്നിൽ. കേരളത്തിനൊപ്പം പശ്ചിമ ബംഗാള്‍, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും വോട്ടെണ്ണൽ രാവിലെ എട്ടിന് തന്നെ ആരംഭിച്ചു.

കേരളത്തിൽ 140 മണ്ഡലങ്ങളിലാണ് വോട്ടെണ്ണൽ. ആകെ 43 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. കേരളത്തിനൊപ്പം ജനവിധി കാത്ത് പശ്ചിമ ബം​ഗാൾ, തമിഴ്നാട്, അസം എന്നീ സംസഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിച്ചു. തമിഴ്നാട്ടിലെ 62 കേന്ദ്രങ്ങളിലായി 234 നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണും.

ഭരണത്തുടർച്ച ഉറപ്പാണെന്ന ഉറച്ച പ്രതീക്ഷയിലാണ് ഡിഎംകെ. വിജയ്‍യുടെ ടിവികെ ചലനം ഉണ്ടാക്കുമോയെന്ന് ഉറ്റുനോക്കുകയാണ് മുന്നണികള്‍. ഒപ്പം എഐഎഡിഎംകെയും ബിജെപിയും വലിയ പ്രതീക്ഷയിലാണ്.

ഭൂരിപക്ഷം എക്സിറ്റ് പോളുകളും അട്ടിമറി പ്രവചിച്ചതോടെ പശ്ചിമ ബംഗാളും രാജ്യശ്രദ്ധയിലാണ്. 294 മണ്ഡലങ്ങളിൽ 293 മണ്ഡലങ്ങളിലെ ജനവിധി ഇന്ന് അറിയാം. റീപോളിങ്ങിന് കമ്മിഷൻ ഉത്തരവിട്ട ഫാൽത്ത മണ്ഡലത്തിൽ 21നാണ് തിരഞ്ഞെടുപ്പ്.