'യുഡിഎഫ് പ്രവർത്തകരാണ് താരങ്ങൾ, ജയം സമ്മാനിച്ചതിന് ജനങ്ങളോട് നന്ദിപറയുന്നു'; കെ സി വേണുഗോപാൽ

ജയം സമ്മാനിച്ചതിന് ജനങ്ങളോട് നന്ദിപറയുന്നുവെന്ന് കെ സി വേണുഗോപാൽ. ജനം വ്യക്തമായ സന്ദേശം നൽകിയെന്നും കമ്മ്യൂണിസ്റ്റുകാർ യുഡിഎഫിന് ഒപ്പം നിന്നുവെന്നും കെ സി വേണുഗോപാൽ പറഞ്ഞു. യുഡിഎഫ് പ്രവർത്തകരാണ് താരങ്ങളെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു. കേരളം മാതൃകകൾ നൽകിയ തെരഞ്ഞെടുപ്പാണിതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

ഓരോ പ്രവർത്തകർക്കും അഭിമാനിക്കാവുന്ന നിമിഷമാണിതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. 10 വർഷത്തെ പോരാട്ടത്തിൽ പ്രവർത്തകർ കള്ളക്കേസും മർദ്ദനവും നേരിട്ടു. തരംഗം ഉണ്ടാകുമെന്ന് നേരത്തേ പറഞ്ഞു. 100 ലധികം സീറ്റുമായി അധികാരത്തിൽ വരുമെന്ന് ആവർത്തിച്ച് പറഞ്ഞു. ധർമ്മടത്ത് മുഖ്യമന്ത്രിയുടേത് സാങ്കേതിക വിജയം മാത്രമാണ്. യുഡിഎഫിന്റെ മുദ്രാവാക്യം പിണറായിയുടെ നാടും അംഗീകരിച്ചുവെന്നും കെ സി വേണുഗോപാൽ പറഞ്ഞു.