യു.ഡി.എഫ് സെക്രട്ടേറിയറ്റ് ഉപരോധം മെയ് രണ്ടാം വാരം

യു ഡി എഫ് സെക്രട്ടറിയേറ്റുപരോധത്തിനൊരുങ്ങുന്നു. മെയ് രണ്ടാം വാരമായിരിക്കും സെക്രട്ടറിയേറ്റ് ഉപരോധം. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്് പ്രതിപക്ഷത്തിന്റെ പ്രതിഷേധം കടുപ്പിക്കാനാണ് സെക്രട്ടറിയേറ്റുപരോധം. എല്ലാ മാസവും കൃത്യമായി യു ഡി എഫ് യോഗം ചേരാനും തിരുമാനിച്ചിട്ടുണ്ട്.

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയെന്ന് തന്നെയാണ് വിലയിരുത്തല്‍ നിയമസഭക്കകത്തും പുറത്തും സര്‍ക്കാരിനെതിരെ പ്രതിഷേധംകടുപ്പിക്കാനും തിരുമാനിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികമായ മെയ് മാസത്തില്‍ സെക്രട്ടറിയേറ്റ് ഉപരോധം കൂടാതെ നിരവധി പ്രക്ഷോഭപരിപാടികളും സംഘടിപ്പിക്കാനും യു ഡി എഫ് തിരുമാനിച്ചിട്ടുണ്ട്.