പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്ന് രണ്ടുകോടിയുടെ ആനകൊമ്പ് മോഷണം പോയി; അതീവ സുരക്ഷാ മേഖലയിലെ മോഷണം ഡിജെ പാര്‍ട്ടിയ്ക്ക് ശേഷം!

അതീവ സുരക്ഷമേഖലയായ തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പില്‍ സൂക്ഷിച്ചിരുന്ന ആനകൊമ്പുകള്‍ മോഷണം പോയി. രണ്ടു കോടി രൂപ മൂല്യമുള്ള ആനക്കൊമ്പ് മോഷണം പോയെന്നു പരാതി. സൈനിക ക്യാമ്പിലെ ഓഫീസേഴ്‌സ് ക്ലബില്‍ ബുധനാഴ്ച സംഘടിപ്പിച്ച പാര്‍ട്ടിക്ക് ശേഷമാണ് കൊമ്പുകള്‍ കാണാതായത്. സംസ്ഥാന സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈമാറിയ ആനകൊമ്പുകളാണ് കാണാതായത്. സംഭവത്തില്‍ പൂജപ്പര പൊലീസ് കേസെടുത്തു

പാങ്ങോട് സൈനിക ക്യാംപില്‍ കഴിഞ്ഞ ദിവസം ഡിജെ പാര്‍ട്ടി നടന്നതിനു പിന്നാലെയാണ് ആനകൊമ്പുകള്‍ കാണാതായതെന്നാണു വിവരം. ഇതോടെ, ഡിജെ പാര്‍ട്ടി നടത്തിപ്പിന് എത്തിയ സംഘത്തിലേക്ക് സംശയം നീണ്ടു. പാര്‍ട്ടി നടത്താനെത്തിയ, പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ 17 പേരെ പൂജപ്പുര പൊലീസ് ചോദ്യം ചെയ്തു. അതീവ സുരക്ഷാ മേഖലയില്‍നിന്ന് ആനക്കൊമ്പ് കവര്‍ന്നുവെന്നു പറയുന്നതില്‍ സംശയങ്ങളും ഉയരുന്നുണ്ട്.

വിശദമായ മൊഴി രേഖപ്പെടുത്തിയെങ്കിലും ഇവര്‍ക്ക് പങ്കുണ്ടെന്ന സൂചന ഇതുവരെ ലഭിച്ചിട്ടില്ല. ക്യാംപിലേക്കു കയറുമ്പോഴും ഇറങ്ങുന്ന സമയത്തും കൃത്യമായ പരിരോധനയുള്ളതിനാല്‍, സാഹചര്യത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവര്‍ ആയിരിക്കും മോഷണത്തിനു പിന്നിലെന്ന സംശയമാണ് ബലപ്പെടുന്നത്. ഉദ്യോഗസ്ഥരുടെ മൊഴി ഉള്‍പ്പെടെ ശേഖരിച്ച് വിപുലമായ അന്വേഷണം തുടങ്ങിയതായി പൂജപ്പുര പൊലീസ് അറിയിച്ചു.

Latest Stories

വരുന്നു, മരങ്ങൾ നടുന്നു, പോകുന്നു; മിന്നൽ വേഗത്തിൽ പുറത്തായ റിഷഭ് പന്തിനെതിരെ വൻ ആരാധകരോഷം

ഞാൻ ഇപ്പോഴും എന്റെ 100% അല്ല, ആരോഗ്യപരമായി എനിക്ക് കുറച്ച് ബുദ്ധിമുട്ടുകളുണ്ട്: വിരാട് കോഹ്ലി

തൂക്കി ചുവന്ന കരങ്ങളോടെ; ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി വിരാട് കോഹ്ലി; വിരമിച്ച ഇതിഹാസം ഐപിഎൽ ഭരിക്കുന്നു എന്ന് ആരാധകർ

'നെയ്മറിന് ലോകകപ്പ് സ്‌ക്വാഡിലേക്കുള്ള യോഗ്യത നേടാൻ ഇനിയും രണ്ട് മാസം സമയമുണ്ട്, അതിനുള്ളിൽ ഫിറ്റ്നസ് തെളിയിക്കണം'; തുറന്ന് പറഞ്ഞ് ബ്രസീൽ പരിശീലകൻ

റിങ്കു സിംഗിനെ കൊണ്ട് ഒരു ഉപകാരവുമില്ല, പണ്ട് ഒരിക്കൽ അഞ്ച് സിക്സ് അടിച്ചത് മാത്രമാണ് അവന്റെ നേട്ടം: കെ ശ്രീകാന്ത്

കോഹ്ലിയുടെയും രോഹിതിന്റെയും മുഖത്ത് നോക്കി നോ പറയാൻ ചങ്കൂറ്റമുള്ള ഒരേ ഒരാളാണ് ഗംഭീർ: മുനാഫ് പട്ടേൽ

'ഞങ്ങൾ വിജയിച്ചതിന് കാരണം എം എസ് ധോണി, അദ്ദേഹമാണ് നൂറിന് നിർദേശങ്ങൾ നൽകിയത്'; വെളിപ്പെടുത്തലുമായി ചെന്നൈ പരിശീലകൻ

ബലാല്‍സംഗം ചെയ്ത പ്രതി പിന്നീട് പെണ്‍കുട്ടിയെ വിവാഹം ചെയ്താലും കേസില്‍ നിന്നു മോചിതനാകില്ലെന്നു ഡല്‍ഹി ഹൈക്കോടതി; ജാമ്യം ലഭിക്കാന്‍ വേണ്ടി വിവാഹം നടത്തിയിട്ട് കാര്യമില്ലെന്നും ഹൈക്കോടതി

മണ്ഡലപുനര്‍നിര്‍ണം നടത്താനുള്ള ബിജെപി നീക്കത്തിനെതിരെ കടുത്ത താക്കീതുമായി സ്റ്റാലിന്‍; നാളെ തമിഴ്‌നാട്ടില്‍ കരിങ്കൊടി പ്രതിഷേധം

ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിയില്‍ എന്‍എസ്എസ് വാദത്തിനെതിരെ ദേവസ്വം ബോര്‍ഡ്; ജാതി, വര്‍ഗം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിലക്ക് ശരിയല്ല